റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ താരത്തെ കണ്ട് അന്തംവിട്ട് ആരാധകർ; ഒഴുകിയെത്തിയത് ആയിരങ്ങൾ
text_fields47ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന്‍ അജിത് കുമാര്‍. ത്രിച്ചി റൈഫിൾ ക്ലബ്ബിൽ എത്തിയ താരത്തെ കാണാനായി ആരാധക പ്രവാഹം. നടൻ റൈഫിൾ ക്ലബ്ബിൽ ഉണ്ടെന്നറിഞ്ഞതോടെ ആരാധകർ അവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. അതോടെ അജിത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് പൊലീസ് എത്തിയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമായത്. തന്നെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്തതിനുശേഷമാണ് അജിത് മത്സരത്തിൽ പങ്കെടുക്കാൻ ഇറങ്ങിയത്.
ജൂലൈ 25നാണ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് അജിത് പങ്കെടുത്തത്. പ്രാരംഭഘട്ടം കൊയമ്പത്തൂരിലായിരുന്നു. ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ബാക്കി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ത്രിച്ചിയില്‍ എത്തുകയായിരുന്നു. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വര്‍ഷങ്ങളായി ഷൂട്ടിങ് പരിശീലനം നടത്തുന്നയാളാണ് അജിത്. 2021ല്‍ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു. ജൂലൈയില്‍ ബൈക്ക് ട്രിപ്പ് പൂര്‍ത്തിയാക്കി തിരിച്ചുവന്നതിനു ശേഷമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്.
വലിമൈയ്ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് നിർമാണം. മഞ്ജു വാരിയര്‍ നായികയായി എത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

