ആഡംബര ബംഗ്ലാവ്, പഞ്ചാബിൽ ഭൂമി, കാറുകൾ, വിദേശ നിക്ഷേപം; സണ്ണി ഡിയോളിന്റെ ആസ്തി...
text_fieldsഒരു ഇടവേളക്ക് ശേഷം നടൻ സണ്ണി ഡിയോൾ ബോളിവുഡിൽ സജീവമായിട്ടുണ്ട്. ഗദർ 2 എന്ന ചിത്രത്തിലൂടെയാണ് നടൻ മടങ്ങിയെത്തിയിരിക്കുന്നത്. 80 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതിനോടകം തന്നെ 400 കോടി ബോക്സോഫീൽ നിന്ന് നേടിയിട്ടുണ്ട്.
ഗദർ 2 വിജയകരമായി പ്രദർശനം തുടരുമ്പോഴാണ് നടന്റെ ജുഹുവിലെ ബംഗ്ലാവിനെതിരെ ബാങ്ക് ഓഫ് ബറോഡ ലേല നോട്ടീസ് അയച്ചത്. 56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു.
ഇപ്പോഴിതാ നടന്റെ സ്വത്ത് വിവരങ്ങൾ പുറത്തു വരുകയാണ്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഏകദേശം 120 കോടി രൂപയാണ് നടന്റെ ആസ്തി. മുംബൈയിൽ 6 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിലാണ് നടൻ താമസിക്കുന്നത്. ആഡംബര കാറുകളും 21 കോടി രൂപ വിലയുള്ള കൃഷിഭൂമിയും കൃഷിയേതര ഭൂമിയും നടനുണ്ട്. ഇതുകൂടാതെ പഞ്ചാബിൽ വേറെ സ്വത്തുക്കളുണ്ട്.120 കോടി വിദേശ നിക്ഷേപവും നടനുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

