മകന്റെ വിവാഹ ചടങ്ങിൽ താരമായി സണ്ണി ഡിയോൾ! നടന്റെ കൈകളിലെ മെഹന്ദി ചർച്ചയാവുന്നു
text_fieldsജൂൺ 18 നാണ് ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റേയും ദൃഷ ആചാര്യയുടേയും വിവാഹം. മുംബൈയിൽവെച്ചാണ് താരവിവാഹം നടക്കുക. കല്യാണത്തിന് മുന്നോടിയായിട്ടുളള പ്രീവെഡിങ് ചടങ്ങുകളുടെ തിരിക്കലാണ് താരകുടുംബമിപ്പോൾ.
വ്യാഴാഴ്ചയായിരുന്നു മെഹന്ദി ചടങ്ങുകൾ നടന്നത്. ഇതിൽ മാധ്യമ ശ്രദ്ധനേടിയത് വരന്റെ പിതാവും നടനുമായ സണ്ണി ഡിയോളായിരുന്നു. കൈയിൽ മതചിഹ്നങ്ങളായിരുന്നു താരം മെഹന്ദി കൊണ്ട് എഴുതിയത്. ചടങ്ങുകൾക്ക് ശേഷം നടൻ മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടന്റെ കൈകളിലെ മെഹന്ദി മാധ്യമങ്ങൾ കൃത്യമായി പകർത്തുകയും ചെയ്തിരുന്നു. ദൃഷയുടെ പേരാണ് കരൺ മെഹന്ദി കൊണ്ട് കയ്യിൽ എഴുതിയിരിക്കുന്നത്. കരണിന്റെ പ്രിവെഡിങ് വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
2019 ൽ പിതാവ് സംവിധാനം ചെയ്ത 'പാൽ പാൽ ദിൽ കേ പാസ്' എന്ന ചിത്രത്തിലൂടെയാണ് കരൺ ഡിയോൾ വെള്ളിത്തിരയിൽ എത്തുന്നത്. 2021-ൽ 'വെല്ലെ'യാണ് നടന്റെ മറ്റൊരു ചിത്രം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

