നായകനേക്കാൾ പ്രശംസ വില്ലന്, 30 വർഷത്തോളം പരസ്പരം സംസാരിച്ചില്ല; ഷാരൂഖിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹമെന്ന് സണ്ണി ഡിയോൾ
text_fields1993ൽ സണ്ണി ഡിയോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രമാണ് 'ഡാർ'. എന്നാൽ അതിനുശേഷം ഏകദേശം 30 വർഷത്തോളം അവർ പരസ്പരം സംസാരിച്ചില്ല. ഷാരൂഖിന്റെ വില്ലൻ വേഷത്തിന് സ്വന്തം നായക വേഷത്തേക്കാൾ കൂടുതൽ പ്രശംസ ലഭിച്ചതിൽ സണ്ണി ഡിയോൾ അസ്വസ്ഥനായിരുന്നു. ഇത് അവർക്കിടയിൽ വലിയ വഴക്കിന് കാരണമായി.
ഷാരൂഖിന്റെ വില്ലനെ ഇത്ര ശക്തമായി കാണിക്കുമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഡാർ സിനിമയിൽ ഞാൻ ദേഷ്യപ്പെട്ടത്. നായക വേഷത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് തോന്നി. സണ്ണി ഡിയോൾ ഒരിക്കൽ പറഞ്ഞു. ഷാരൂഖിനൊപ്പം മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.'ഷാരൂഖിനൊപ്പം ഒരു സിനിമ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഇപ്പോൾ വ്യത്യസ്തമായ കാലഘട്ടമാണ്. അതിനാൽ തീർച്ചയായും ഷാരൂഖിനൊപ്പം പടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു'- സണ്ണി ഡിയോൾ പറഞ്ഞു.
ഇന്നത്തെ സിനിമകൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും സണ്ണി ഡിയോൾ സംസാരിച്ചു. മുമ്പ് സംവിധായകർക്ക് സിനിമകളിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ അഭിനേതാക്കൾ പറയുന്നതിനനുസരിച്ചും കഥയിൽ മാറ്റം വരുത്തണം. 2023ൽ ഷാരൂഖ് ഖാൻ സണ്ണി ഡിയോളിന്‍റെ ഗദർ 2 പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ പുനഃസമാഗമം ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

