11 അടി ഉയരം, 15 ലക്ഷം രൂപ; യഥാർഥ ആനയെ വെല്ലുന്ന യന്ത്ര ആനയെ നടക്കിരുത്തി നടൻ സുനിൽ ഷെട്ടി
text_fieldsബംഗളൂരു: കർണാടകയിലെ ദേവനഗരെയിലുള്ള ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് യഥാർഥ ആനയെ വെല്ലുന്ന യന്ത്ര ആനയെ സമ്മാനമായി നൽകി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റ (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്), ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപ (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) എന്നിവയാണ് യന്ത്ര ആനയെ സമര്‍പ്പിക്കാന്‍ നടന് വഴിയൊരുക്കിയത്.
പെറ്റയുമായും ക്യുപയുമായും സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. “ആനകളുടെ ക്ഷേമത്തിനും ഭൂമിക്കും വേണ്ടി. ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പരമ്പരാഗത ആചാരങ്ങളിലും ചടങ്ങുകളിലും ഏർപ്പെടാൻ നമ്മെ അനുവദിക്കുന്ന ഈ സുപ്രധാന പദ്ധതിയിൽ പെറ്റ ഇന്ത്യയുമായും ക്യുപയുമായും ചേർന്ന് പ്രവർത്തിക്കാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” - സുനിൽ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് സുനിൽ ഷെട്ടി സമർപ്പിച്ചത്. ഉമാമഹേശ്വര എന്നാണ് 11 അടി ഉയരമുള്ള യന്ത്ര ആനക്ക് പേരിട്ടിരിക്കുന്നത്. യഥാർഥ ആനയെ പോലെ ചെവിയും തുമ്പിക്കൈയും ഇളക്കാൻ യന്ത്ര ആനക്ക് കഴിയും. ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ഭാഗമായി യന്ത്ര ആനകളെ സമർപ്പിക്കുന്നത്. ശിൽപ ഷെട്ടി, പ്രിയ മണി, പാര്‍വതി തിരുവോത്ത്, അദ ശര്‍മ തുടങ്ങിയ താരങ്ങളും വിവിധ ക്ഷേത്രങ്ങളിലേക്കായി മുമ്പ് യന്ത്ര ആനയെ സംഭാവന ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

