അവർ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ! കർഷകരെ കുറിച്ച് അങ്ങനെ ചിന്തിക്കാൻ കഴിയില്ല , മാപ്പു പറഞ്ഞ് സുനിൽ ഷെട്ടി
text_fieldsതക്കാളി വിലവർധനയുമായി ബന്ധപ്പെട്ട് നടൻ സുനിൽ ഷെട്ടി നടത്തിയ പ്രസ്താവനക്കെതിരെ വിമർശനം ഉയർന്നു വന്നിരുന്നു. തക്കാളിയുടെ വിലവർധിച്ചു വരുന്നതിനാൽ വളരെ കുറച്ചുമാത്രമേ ഇപ്പോൾ ഉപയോഗിക്കാറുള്ളുവെന്നാണ് നടൻ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വാക്കുകൾ വിവാദമായതോടെ കർഷകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ് സുനിൽ ഷെട്ടി. താനെന്നും കർഷകർക്കൊപ്പമാണെന്നും അവർക്കെതിരെ ചിന്തിക്കാൻ പോലും കഴിയില്ലെന്നും നടൻ പറഞ്ഞു. കർഷകരുടെ പിന്തുണയിൽ അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും നടൻ കൂട്ടിച്ചേർത്തു.
'ഞാൻ ആത്മാർഥമായി നമ്മുടെ കർഷകരെ പിന്തുണക്കുന്ന ആളാണ്. അവർക്കെതിരെ ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല. അവരുടെ പിന്തുണയിലാണ് ഞാൻ എല്ലായിപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതിന്റെ ഗുണം എപ്പോഴും നമ്മുടെ കർഷകർക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- സുനിൽ ഷെട്ടി പറഞ്ഞു.
തന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമാണ് കർഷകർക്കുള്ളത്. ഒരു ഹോട്ടൽ ഉടമയെന്ന നിലയിൽ കർഷകരുമായി നേരിട്ടുളള ബന്ധമാണ് എനിക്ക്. എന്റെ ഏതെങ്കിലും ഒരു പ്രസ്താവന നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ , ആത്മാർഥമായ ക്ഷമ ചോദിക്കുന്നു. എന്റെ സ്വപ്നത്തിൽ പോലും കർഷകർക്കെതിരെ ചിന്തിക്കാനാവില്ല. ദയവായി എന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കരുത്, ഈ വിഷയത്തിൽ എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല- താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

