Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'വലിയ സമ്മർദ്ദം...

'വലിയ സമ്മർദ്ദം നേരിട്ടു, വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് മനസ്സിലായി'; കമൽ -രജനി ചിത്രത്തിൽ നിന്നും പിന്മാറിയതിന്‍റെ കാരണം വെളിപ്പെടുത്തി സുന്ദർ സി

text_fields
bookmark_border
വലിയ സമ്മർദ്ദം നേരിട്ടു, വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് മനസ്സിലായി; കമൽ -രജനി ചിത്രത്തിൽ നിന്നും പിന്മാറിയതിന്‍റെ കാരണം വെളിപ്പെടുത്തി സുന്ദർ സി
cancel
camera_alt

രജനികാന്ത്, കമൽഹാസൻ, സുന്ദർ.സി

രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ചിത്രമാണ് തലൈവർ 173. ചിത്രത്തിൽ രണ്ട് സൂപ്പർ താരങ്ങളും ഒന്നിച്ചെത്തുന്നു എന്നതാണ് സിനിമ പ്രേമികളെ ഏറെ ആവേശത്തിലാക്കുന്നത്. ആദ്യം ഈ ചിത്രം സുന്ദർ സി സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് സംവിധായക സ്ഥാനത്ത് നിന്ന് അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായി. എന്നാൽ താൻ ഇത്ര വലിയൊരു സിനിമയിൽ നിന്നും പിന്മാറാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുന്ദർ സി.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പങ്കുവെച്ചു. 'സത്യം പറഞ്ഞാൽ അത് എനിക്ക് വളരെയധികം സമ്മർദ്ദമായിരുന്നു. കഴിഞ്ഞ 16 വർഷമായി എനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് ഞാൻ സിനിമകൾ ചെയ്തയ്. അത് പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കിയായിരുന്നു. എന്നാൽ നിർമാണ സമയത്ത് ഒരു സിനിമ എങ്ങനെ ഫലപ്രദമായി വിവരിക്കണമെന്ന് എനിക്കറിയില്ല. അതേസമയം ചില കാര്യങ്ങളിൽ വഴക്ക് ഒഴിവാക്കാൻവേണ്ടി ഞാൻ എളുപ്പത്തിൽ വിട്ടുവീഴ്ച ചെയ്യും,' സുന്ദർ സി പറഞ്ഞു.

'അപ്പോൾ ഇതുപോലുള്ള ഒരു വലിയ സിനിമ ഞാൻ ചെയ്താൽ, അതിൽ എന്റെ തീരുമാനങ്ങൾ മാത്രമല്ല ഉണ്ടായിരിക്കുക. വലിയ സമ്മർദ്ധം നേരിട്ടു. പ്രോജക്റ്റിനോടോ ഉൾപ്പെട്ട ആളുകളോടോ വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ തന്നെ ഞാൻ പിന്മാറിയത്' അദ്ദേഹം കൂട്ടിച്ചേർത്തു.

1997ലെ അരുണാചലം എന്ന ഹിറ്റ് ചിത്രത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു സുന്ദർ സി രജനീകാന്തുമായി വീണ്ടും ഒന്നിക്കാനൊരുങ്ങിയത്. നിർമാതാവ് എന്ന നിലയിൽ കമൽഹാസന്റെ സർഗാത്മക കാഴ്ചപ്പാടിന്റെ പിൻബലത്തോടെ 'തലൈവർ 173' ഉയർന്ന ആക്ഷനും ആകർഷകമായ കഥയും സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2027 പൊങ്കൽ സമയത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthKamal HaasanEntertainment NewsCelebritiessundar C
News Summary - Sundar C breaks silence on exiting Rajinikanth and Kamal Haasan film
Next Story