'വേദനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞാൽ അത് ശരിക്കും വേദനിപ്പിക്കുന്നതായിരിക്കും'; രജനീകാന്തും കമൽഹാസനുമായുള്ള ബന്ധത്തെ കുറിച്ച് സുഹാസിനി
text_fieldsവർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന വാർത്ത ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 46 വർഷത്തിനു ശേഷം അവരുടെ ആദ്യ സഹകരണമാണിത്. അടുത്തിടെ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ഈ പ്രഖ്യാപനം വന്നത്. രജനീകാന്തും കമൽഹാസനും ഒരുമിച്ചുള്ള ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. എന്നാൽ അങ്ങനെയൊരു സിനിമ എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഇപ്പോഴിതാ, രജനീകാന്തിനൊപ്പം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി കമൽഹാസൻ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ രജനീകാന്ത്-കമൽഹാസൻ കൂട്ടുകെട്ടിനെ കുറിച്ച് നടി സുഹാസിനി സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘കമൽഹാസനും രജനീകാന്തും സഹോദരന്മാരെ പോലെയാണ്. അവർ പരസ്പരം അവരുടെ സുഖവിവരങ്ങൾ പരിശോധിക്കാറുണ്ട്. ചിലപ്പോൾ കമൽ എപ്പോഴെങ്കിലും ഷൂട്ടിങ്ങിനിടെ അപകടത്തിൽപ്പെട്ടാൽ, രജനി സർ എന്നെ വിളിച്ച് ചോദിക്കും. കമലിന് വേദനയുണ്ടോ? ഞാൻ ഉണ്ട് എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരിക്കും. കമൽ അത് വേദനിക്കുന്നു എന്ന് പറഞ്ഞാൽ, അത് ശരിക്കും വേദനിപ്പിക്കുന്നതായിരിക്കണം, കാരണം അദ്ദേഹം ഒരിക്കലും പരാതിപ്പെടുന്നില്ല. അവർ അങ്ങനെ വളരെ അടുപ്പമുള്ളവരാണ്. അവർക്കിടയിൽ ഒരു മത്സരബോധവുമില്ലെന്ന് കമൽഹാസൻ തന്നെ പറഞ്ഞിട്ടുണ്ട്’ സുഹാസിനി പറഞ്ഞു.
രജനീകാന്തുമായുള്ള മത്സരത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കമൽഹാസൻ തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങൾ എല്ലാവരും തന്നെയാണ് മത്സരം സൃഷ്ടിച്ചത്. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. ഞങ്ങൾക്ക് ഇത് ചെയ്യാൻ അവസരം ലഭിച്ചത് പ്രധാനമാണ്. അദ്ദേഹം അങ്ങനെയാണ്, ഞാനും അങ്ങനെയാണ്. ബിസിനസ് പരമായി ഇത് ഒരു അത്ഭുതമായിരിക്കാം. പക്ഷേ ഇപ്പോൾ അത് സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഞങ്ങൾ എപ്പോഴും പരസ്പരം സിനിമകൾ നിർമിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് കമൽഹാസൻ അടുത്തിടെയുള്ള അഭിമുഖത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

