Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suhana Khan shares priceless childhood pictures featuring Shah Rukh Khan After Aryan Khan gets Bail
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഐ ലവ്​ യു'......

'ഐ ലവ്​ യു'... ഷാരൂഖിനൊപ്പം കുഞ്ഞു സുഹാനയും ആര്യനും; ജാമ്യം ലഭിച്ചതിന്​ പിന്നാലെ സുഹാനയുടെ പോസ്റ്റ്​

text_fields
bookmark_border

ന്യൂഡൽഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിൽ ആര്യൻ ഖാന്​ ജാമ്യം ലഭിച്ചതിന്​ പിന്നാലെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച്​ സഹോദരി സുഹാന ഖാൻ. പിതാവ്​ ഷാ​രൂഖ്​ ഖാനും ആര്യനും ഒപ്പമുള്ള ചിത്രങ്ങളാണ്​ സുഹാന ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചത്​. 'ഐ ലവ്​ യു' എന്ന ഒറ്റ വാചകത്തിൽ സഹോദരനോടുള്ള സ്​നേഹം സുഹാന അറിയിച്ചു. കുട്ടിക്കാലത്തെ നാലുു ചിത്രങ്ങളുടെ കൊളാഷാണ്​ 23കാരിയായ സുഹാന പങ്കുവെച്ചത്​.

മണിക്കൂറിനുള്ളിൽ രണ്ടുലക്ഷത്തോളം പേരാണ്​ സുഹാനയുടെ പോസ്റ്റ്​ ലൈക്​ ചെയ്​തത്​. വ്യാഴാഴ്ചയാണ്​ ആര്യൻ ഖാന്​ കേസിൽ ജാമ്യം ലഭിച്ചത്​. 26 ദിവസമായി ആർതർ റോഡ്​ ജയിലിലായിരുന്നു ആര്യൻ. സു​ഹൃ​ത്ത് അ​ർ​ബാ​സ് മ​ർ​ച്ച​ൻ​റി​നും മോ​ഡ​ൽ മൂ​ൺ​മൂ​ൺ ധ​മേ​ച്ച​ക്കും ബോം​ബെ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി.

ഒ​റ്റ​വാ​ക്കി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച ജ​സ്​​റ്റി​സ് നി​തി​ൻ സാം​ബ്രെ​യു​ടെ സിം​ഗി​ൾ​ബെ​ഞ്ച് പൂ​ർ​ണ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പു​റ​ത്തു​വി​ടും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​നാ​യാ​ൽ വെ​ള്ളി​യാ​ഴ്ച ആ​ര്യ​ന്​ ജ​യി​ൽ മോചിതനാ​കാം. അ​ല്ലെ​ങ്കി​ൽ ശ​നി​യാ​ഴ്ച വ​രെ കാ​ത്തി​രി​ക്ക​ണം.

ര​ണ്ടു വ​ർ​ഷ​മാ​യി ആ​ര്യ​ൻ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും അ​ന്താ​രാ​ഷ്​​ട്ര റാ​ക്ക​റ്റു​മാ​യി വ​ലി​യ അ​ള​വ്​ മ​യ​ക്കു​മ​രു​ന്നി​നെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​താ​യും നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) വാ​ദി​ച്ചു. ആ​ര്യ​നി​ൽ നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും സു​ഹൃ​ത്ത് അ​ർ​ബാ​സി‍െൻറ കൈ​വ​ശ​മു​ള്ള​ത് ആ​ര്യ​ന്​ അ​റി​യാ​മാ​യി​രു​ന്നു. അ​ത് ത​ങ്ങ​ൾ​ക്ക് യാ​ത്ര​ക്കി​ടെ പു​ക​ക്കാ​നു​ള്ള​താ​ണെ​ന്ന് ഇ​രു​വ​രും സ​മ്മ​തി​ച്ച​താ​ണ്. അ​റ​സ്റ്റി​ലാ​യ എ​ട്ടു പേ​ർ​ക്ക്​ പ​ര​സ്പ​രം അ​റി​യാം. അ​തി​നാ​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. എ​ല്ലാ​വ​രി​ൽ നി​ന്നു​മാ​യി ക​ണ്ടെ​ത്തി​യ മ​യ​ക്കു​മ​രു​ന്ന് എ​ല്ലാം​കൂ​ടി വാ​ണി​ജ്യ അ​ള​വി​ൽ​പെ​ടു​മെ​ന്നും എ​ൻ.​സി.​ബി ഉ​ന്ന​യി​ച്ചു.


എ​ന്നാ​ൽ, സു​ഹൃ​ത്താ​ണെ​ങ്കി​ലും അ​ർ​ബാ​സ് സ്വ​ത​ന്ത്ര വ്യ​ക്തി​യാ​ണെ​ന്ന​തി​നാ​ൽ അ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള​തി​ന് ആ​ര്യ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ രോ​ഹ​ത്ഗി വാ​ദി​ച്ചു. ത​ന്നി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം​ചെ​യ്ത് അ​ർ​ബാ​സ് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​റ്റ​സ​മ്മ​ത​മൊ​ഴി സ്വീ​കാ​ര്യ​മ​ല്ലെ​ന്നും റോ​ഹ​ത്​​ഗി ​േബാ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSuhana KhanMumbai Cruise Drug CaseAryan Khan
News Summary - Suhana Khan shares priceless childhood pictures featuring Shah Rukh Khan After Aryan Khan gets Bail
Next Story