യാഷ് ഒരിക്കലും സംവിധാനത്തിൽ ഇടപെടാറില്ല: ടോക്സിക് പൂർണമായും ഗീതുവിന്‍റെ ചിത്രം; ഷാഡോ ഡയറക്ഷൻ അഭ്യൂഹങ്ങൾ തള്ളി സുദേവ് നായർ
text_fieldsസുദേവ് നായർ,ഗീതു മോഹൻദാസ്, യാഷ്
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്'. ചിത്രത്തെക്കുറിച്ചുള്ള പലവിധ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ യാഷ് സംവിധാനത്തിൽ ഇടപെട്ടിരുന്നുവെന്നും ഷാഡോ ഡയറക്ഷൻ നടത്തിയെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് നടൻ സുദേവ് നായർ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചത്. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രീകരണത്തിനിടെ യാഷ് സംവിധാനത്തിൽ ഇടപെട്ടെന്ന വാർത്തകൾ വെറും വ്യാജ പ്രചാരണങ്ങളാണെന്ന് സുദേവ് നായർ വ്യക്തമാക്കുന്നു.
‘ആ വാർത്തകളിൽ യാതൊരു സത്യവുമില്ല. ഈ സിനിമ പൂർണ്ണമായും സംവിധായിക ഗീതു മോഹൻദാസിന്റെ മാത്രം കാഴ്ചപ്പാടാണ്. ഷൂട്ടിങ്ങിനിടയിലെ ഒരു ഇടവേളയിൽ ആരെങ്കിലും മനപ്പൂർവ്വം കെട്ടിച്ചമച്ചതാണ് ഈ കഥകൾ. സിനിമ ഷെൽഫ് ആയെന്നും യാഷ് ഷാഡോ ഡയറക്ഷൻ നടത്തുന്നുണ്ടെന്നും ഞാൻ കേട്ടിരുന്നു, എന്നാൽ ഞാൻ അത് വിശ്വസിച്ചില്ല. മനപ്പൂർവ്വം നെഗറ്റീവ് പരത്താൻ ചിലർ ഉണ്ടാക്കിയെടുത്തതാണിത്," സുദേവ് നായർ വ്യക്തമാക്കി.
ഗീതു മോഹൻദാസിന്റെ പ്രവർത്തനങ്ങളിൽ യാഷ് ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും, മറിച്ച് തന്റെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു 'ഡയറക്ടേഴ്സ് ആക്ടർ' ആണ് അദ്ദേഹമെന്നും സുദേവ് നായർ പറയുന്നു. താൻ ഒപ്പമുണ്ടായിരുന്ന സമയങ്ങളിലെല്ലാം ഓരോ സീനും ഡയറക്ട് ചെയ്തത് ഗീതുവാണ്.
താൻ ചെയ്ത ഷോട്ടുകൾ കൃത്യമായി വന്നിട്ടുണ്ടോ എന്ന് അറിയാൻ യാഷ് കാണിച്ച ആകാംക്ഷ അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നതെന്നും സുദേവ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കഥ തന്നോട് പറയാൻ യാഷ് ശ്രമിച്ചെങ്കിലും, പൂർണ്ണമായും വെളിപ്പെടുത്തുന്നതിന് മുൻപ് ഗീതു മോഹൻദാസ് അത് തടഞ്ഞ രസകരമായ ഒരു ഓർമയും താരം പങ്കുവെച്ചു.
'ടോക്സിക്' സിനിമയുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടി ചിത്രമായ 'കസബ'ക്കെതിരെ പണ്ട് ഗീതു മോഹൻദാസ് ഉന്നയിച്ച വിമർശനങ്ങളെ ചൂണ്ടിക്കാട്ടി നടൻ-സംവിധായകൻ രൂപേഷ് പീതാംബരൻ രംഗത്തെത്തിയിരുന്നു. കസബയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് രൂപേഷ് പീതാംബരൻ ഗീതു മോഹൻദാസിനെ ടാഗ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
‘പ്രിയ ഗീതു മോഹൻദാസ്, ഈ രംഗം ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ? അതോ 'ടോക്സിക്' ആണോ യഥാർത്ഥ ടോക്സിക്?’ എന്ന തരത്തിലുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സിനിമക്കുള്ളിലെ സംവിധാന വിSudev Nair Dismisses Toxic Shadow Direction Rumoursവാദങ്ങളും പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളും ഒരുപോലെ ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

