എമ്പുരാൻ റിലീസ് ചെയ്യുന്ന ദിവസം മറ്റൊരു സന്തോഷം കൂടിയുണ്ട്; സുചിത്ര
text_fieldsമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാംഭാഗമായ ചിത്രം മാർച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ആശിർവാദ് പ്രൊഡക്ഷൻസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എമ്പുരാൻ തിയറ്ററുകളിലെത്തുന്ന മാർച്ച് 27 ന് തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് പറയുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര. സിനിമയുടെ ടീസർ റിലീസ് ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. എമ്പുരാൻ കാണാൻ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു.
'പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യൻസും ചേർന്നാണ് ലൂസിഫർ. അവർ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണെന്ന് ഉറപ്പാണ്. ഇതു പറയുമ്പോൾ എനിക്ക് രോമാഞ്ചം വരുകയാണ്. മാർച്ച് 27 ന് എമ്പുരാൻ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് ' - സുചിത്ര പറഞ്ഞു.
എമ്പുരാനിൽ മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവരുമുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

