ടൂത്ത് ബ്രഷ് കമ്പനിയിൽ നിന്ന് തുടക്കം, മൂന്ന് തവണ സാമ്പത്തിക ബാധ്യത, ഇന്ന് 13,300 കോടി ആസ്തിയുള്ള ബോളിവുഡിലെ ഏറ്റവും വലിയ സമ്പന്നൻ
text_fieldsസിനിമക്കപ്പുറം വ്യവസായ മേഖലയിൽ വമ്പൻ സാമ്രാജ്യം പണിത നിരവധി ബോളിവുഡ് താരങ്ങൾ ഉണ്ട്.ഏറ്റവും മികച്ച ഉദാഹരണം ബോളിവുഡ് ധനികനായ നടൻ ഷാരൂഖ് ഖാൻ തന്നെ. ഷാരൂഖ് ഖാനെക്കാൾ ധനികനായ ഒരാളുണ്ട് ബോളിവുഡിൽ. അതൊരു നടനോ, ഗായകനോ ഒന്നുമല്ല, മറിച്ച് സിനിമാ നിർമാതാവാണ്. റോണി സ്ക്രൂവാല ആണ് ആ ധനികൻ. 2025ലെ ഹൂറൂൺ ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം ബോളിവുഡിലെ ഏറ്റവും സമ്പന്നനാണ് റോണി. 13,314 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി. എതിരാളികളായ ഭൂഷൺ കുമാറും ആദിത്യ ചോപ്രയും ഇത്തവണ പട്ടികയിൽ ഇടം പിടിച്ചില്ല.
ടൂത്ത് ബ്രഷ് നിർമാണ കമ്പനിയിൽ നിന്ന് ആരംഭിച്ച റോണി പിന്നീട് തന്‍റെ സ്വപ്ന പദ്ധതിയായ യു.ടി.വി എന്ന പ്രൊഡക്ഷൻ ഹൗസിന് രൂപം നൽകി. ഈ പ്രൊഡക്ഷൻ ഹൗസാണ് ലക്ഷ്യ, റങ്ക് ദേ ബസന്തി, ജോദ അകബർ, എ വെനസ്ഡേ തുടങ്ങിയ നിരവധി സിനിമകൾക്ക് രൂപം നൽകിയത്.
അടുത്തിടെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ കുറച്ചു നാളുകൾ മാത്രം ഉണ്ടായിരുന്ന തന്‍റെ കോർപ്പറേറ്റ് ജീവിതം ഒരു ബോസിനു കീഴിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവുണ്ടാക്കിയെന്ന് റോണി പറഞ്ഞിരുന്നു. "എന്‍റെ ആദ്യ ജോലി കോപ്പി റൈറ്ററായിട്ടായിരുന്നു. 3 മാസം അവിടെ ആ ജോലി ചെയ്തു. ആദ്യ മാസം തന്നെ ബോസിനെക്കാൾ മിടുക്കനാണ് താനെന്ന് ഞാൻ തിരിച്ചറിഞ്ഞു. അടുത്ത മാസങ്ങളിൽ തന്നെ മറ്റൊരാളുടെ സ്വപ്നത്തിന് വേണ്ടി തനിക്ക് പണിയെടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. എനിക്ക് എന്‍റേതായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഉറപ്പൊന്നുമില്ലായിരുന്നു. ഞാൻ തിരഞ്ഞെടുത്ത 25 ജീവനക്കാരെയും രക്ഷ കർത്താക്കളെയാണ് യഥാർഥത്തിൽ അഭിമുഖം നടത്തിയത്. എനിക്കെല്ലാവരെയും ഇഷ്ടമായി. അവരുടെ മാതാപിതാക്കളെ ഞാൻ നേരിട്ടു കണ്ട് ബോധ്യപ്പെടുത്തണമെന്ന് അഭ്യർഥിച്ചതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്" റോണി പറഞ്ഞു.
ഒരു ബേസ്മെന്‍റിൽ നിന്നാണ് താൻ സംരംഭം തുടങ്ങിയതെന്നും അന്ന് എല്ലാ ദിവസും ഒരു മണിക്കൂർ വൈദ്യുതി മുടങ്ങുമായിരുന്നുവെന്നും അദ്ദേഹം ഓർത്തു. ജീവനക്കാരുടെ അച്ഛനമ്മമാർ എപ്പോഴും ഓഫീസ് സന്ദർശിക്കുമായിരുന്നു. തുടക്കത്തിൽ മൂന്ന് തവണ കട ബാധ്യത ഉണ്ടായിട്ടും ഞാനാരെയും പിരിച്ചു വിട്ടിരുന്നില്ല. അതു കൊണ്ട് തന്നെ കാര്യമായ എന്തെങ്കിലും തെറ്റുകൾ ചെയ്യാതെ ആർക്കും പുറത്തു പോകേണ്ടി വരില്ല എന്നൊരു വിശ്വാസം അദ്ദേഹം ജീവനക്കാർക്കിടയിൽ ഉണ്ടാക്കിയെടുത്തു.
ആരാണ് റോണി സ്ക്രൂവാല
ഒരു നിർമാതാവും നിക്ഷേപകനും വ്യവസായിയുമാണ് റൊഹിന്തോൺ സോൾ സ്ക്രൂവാല. ഹുറൂൺ സമ്പന്ന പട്ടികയിൽ മാത്രമല്ല ലോകത്ത് ഏറ്റവും സ്വാധീനമുള്ള അവരുടെ എസ്ക്വയർ പട്ടികയിലും അദ്ദേഹത്തിന്‍റെ പേരുണ്ട്. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ യു.ടി.വി 20സെഞ്ച്വറി ഫോക്സ്, വാൾട്ട് ഡിസ്നി എന്നിങ്ങനെ ആഗോള കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
1.4 ബില്യൻ ഡോളറിനാണ് റോണി വാൾട്ട് ഡിസ്നിക്ക് യു.ടി.വി കൈമാറിയത്. തുടർന്ന് 5 വർഷത്തിനുശേഷം ആർ.എസ്.വി.പി മൂവീസ് എന്ന പേരിൽ മറ്റൊരു പ്രൊഡക്ഷൻ കമ്പനി രൂപീകരിക്കുകയും ആദ്യ സിനിമ വിക്കി കൗശാലും അംഗീര ധറും അണി നിരന്ന ലവ് പെർ സ്ക്വയർ ഫൂട്ട് നിർമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

