ടെലിവിഷന്‍ സമഗ്രസംഭാവന പുരസ്കാരം ശ്യാമപ്രസാദിന്
text_fieldsതിരുവനന്തപുരം: മലയാള ടെലിവിഷന്‍ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റിന് സംവിധായകൻ ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രണ്ടുലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ശശികുമാര്‍ ചെയര്‍മാനും ബൈജു ചന്ദ്രന്‍, ആര്‍. പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെംബര്‍ സെക്രട്ടറിയുമായ ജൂറിയാണ് 2021ലെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1960ൽ പാലക്കാട്ട് ജനിച്ച ശ്യാമപ്രസാദ് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം ഇംഗ്ലണ്ടിലെ ഹള്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മീഡിയ പ്രൊഡക്ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. ബി.ബി.സിയിലും ചാനല്‍ ഫോറിലും ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചശേഷം 1994ല്‍ ദൂരദര്‍ശനില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലിക്ക് ചേര്‍ന്നു.
1993, 1994, 1996 വര്‍ഷങ്ങളില്‍ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി, അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുകള്‍ നേടി. അഞ്ചുതവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

