Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നീ ഒരു പാമ്പിനെപ്പോലെയാണ്... സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല!'; ഫഹദ് ഫാസിലിന് എസ്.എസ്. രാജമൗലി അയച്ച ആ സന്ദേശത്തിനു പിന്നിൽ

text_fields
bookmark_border
നീ ഒരു പാമ്പിനെപ്പോലെയാണ്... സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല!; ഫഹദ് ഫാസിലിന് എസ്.എസ്. രാജമൗലി അയച്ച ആ സന്ദേശത്തിനു പിന്നിൽ
cancel

ഇന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകൻ എസ്.എസ്. രാജമൗലിയും മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. ഫഹദ് ഫാസിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ Don’t Trouble The Trouble-ന്റെ പ്രെസെന്‍റർ രാജമൗലിയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ മലയാള സിനിമയോടും മോഹൻലാലിനോടും ഫഹദ് ഫാസിലിനോടുമുള്ള തന്റെ കടുത്ത ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

മലയാള സിനിമകൾ വ്യാപകമായി കാണാറില്ലെങ്കിലും ഫഹദിന്റെ ചിത്രങ്ങൾ താൻ കൃത്യമായി പിന്തുടരാറുണ്ടെന്ന് രാജമൗലി പറയുന്നു. ട്രാൻസ്, ആവേശം തുടങ്ങിയ ചിത്രങ്ങളിലെ ഫഹദിന്റെ പ്രകടനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചില കഥാപാത്രങ്ങളിൽ ഫഹദിനെ കാണുമ്പോഴൊക്കെ 'നിന്നെ വെറുക്കാൻ എനിക്കിഷ്ടമാണ്' എന്ന് തമാശയായി പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭാഷണത്തിനിടയിലാണ് 'ജോജി' എന്ന ചിത്രം കണ്ടതിന് ശേഷം രാജമൗലി തനിക്കയച്ച വേറിട്ടൊരു സന്ദേശത്തെക്കുറിച്ച് ഫഹദ് വെളിപ്പെടുത്തിയത്. 'നീ ഒരു പാമ്പിനെപ്പോലെയാണ്... സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നില്ല, എന്നാൽ സിനിമ ഓഫ് ചെയ്യാൻ പോലും കഴിയാത്ത വിധം അത് എന്നെ ആകർഷിച്ചുകൊണ്ടിരിക്കുന്നു' എന്നായിരുന്നു രാജമൗലിയുടെ ആ കൗതുകകരമായ സന്ദേശം.

മലയാള സിനിമയിലെ എഴുത്തിന്റെയും അഭിനയത്തിന്റെയും ഉയർന്ന നിലവാരത്തെക്കുറിച്ചും രാജമൗലി സംസാരിച്ചു. മോഹൻലാലിന്റെ 'ദൃശ്യം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും കഴിഞ്ഞ ദിവസമാണ് 'ബ്രോ ഡാഡി' കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചു ചിത്രങ്ങൾ മുതൽ വലിയ വൻകിട സിനിമകൾ വരെ ഒരുപോലെ മികച്ച രീതിയിൽ നിർമിക്കാൻ മലയാള സിനിമക്ക് സാധിക്കുന്നുണ്ട്. ഫഹദ് ഫാസിൽ എങ്ങനെയാണ് തന്റെ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്നതെന്ന് അടുത്തറിഞ്ഞ് പഠിക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ താൻ ഏറെ കൊതിക്കുന്നുണ്ടെന്നും രാജമൗലി കൂട്ടിച്ചേർത്തു.

ഒരിക്കൽ ഹൈദരാബാദിൽ വെച്ച് നടൻ മോഹൻലാലിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ രീതിയെക്കുറിച്ച് ചോദിച്ച അനുഭവവും രാജമൗലി പങ്കുവെച്ചിരുന്നു. ആദ്യകാലങ്ങളിൽ ഫഹദിന്റെ സിനിമകൾ ക്ലാസ് അല്ലെങ്കിൽ എലൈറ്റ് പ്രേക്ഷകർക്ക് മാത്രമുള്ളതാണെന്നാണ് താൻ കരുതിയിരുന്നതെന്നും രാജമൗലി തുറന്നുപറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന തന്റെ ബന്ധു 'ഫാഫാ'യുടെ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് തെലുങ്ക് നാടുകളിലടക്കം സാധാരണക്കാരായ പ്രേക്ഷകർക്കിടയിലും ഫഹദിനുള്ള വൻ ജനപ്രീതി താൻ തിരിച്ചറിഞ്ഞത്.

ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിൽ സൂരി എന്ന തെരുവ് മാജിക്കുകാരന്റെയും തട്ടിപ്പുകാരന്റെയും വേഷത്തിലാണ് ഫഹദ് എത്തുന്നത്. ആർക്ക മീഡിയവർക്സിന്റെ ബാനറിൽ നിർമിച്ച് രാജമൗലി അവതരിപ്പിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S.S. Rajamouli sent to Fahadh Faasil that You are like a snake
Next Story