Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

text_fields
bookmark_border
അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി
cancel

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് നീക്കി. അവതാരക മാപ്പു നൽകുകയും ഹൈകോടതി കേസ് തീർപ്പാക്കുകയും ചെയ്തിരുന്നെങ്കിലും ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍റെ വിലക്ക് നിലനിൽക്കുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം യോഗം ചേർന്നാണ് അസോസിയേഷൻ വിലക്ക് നീക്കിയത്.

സെപ്​റ്റംബർ 21ന് കൊച്ചിയിലെ ഹോട്ടലിൽ അഭിമുഖത്തിനിടെ നടൻ തന്നെ അധിക്ഷേപിച്ചെന്ന് അവതാരക ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തൽ, അശ്ലീല വാക്കുകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടനെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും വിലക്കേർപ്പെടുത്തുകയുമായിരുന്നു. അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ അദ്ദേഹത്തിന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു.

പിന്നീട്, നടൻ മാപ്പു പറഞ്ഞതിനാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പരാതിയില്ലെന്നും പിന്നീട് അവതാരക വ്യക്തമാക്കി. ഇതോടെ ശ്രീനാഥ് ഭാസിക്കെതിരെ മരട്​ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസ്​ ഹൈകോടതി റദ്ദാക്കി. ഇതിനിടയിലാണ് നടന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയത്.

വിലക്കിനെതിരെ മമ്മൂട്ടി പ്രതികരിച്ചിരുന്നു. തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കാൻ പാടില്ലെന്നുമാണ് മമ്മൂട്ടി നിലപാടെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Srinath Bhasi's ban lifted by film producers association
Next Story