വിശാൽ ലോക ഫ്രോഡ്; എന്തുകൊണ്ടാണ് നിശ്ചയിച്ച വിവാഹം മുടങ്ങിയത്; നടനെതിരെ ശ്രീ റെഡ്ഡി
text_fieldsഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് നടൻ വിശാൽ രംഗത്തെത്തിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കമെന്നാണ് നടൻ പറഞ്ഞത്. നടന്റെ വാക്കുകൾക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു.
ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷ വിമർശനവുമായി നടി ശ്രീ റെഡ്ഡി എത്തിയിരിക്കുകയാണ്.വിശാൽ ലോക ഫ്രോഡാണെന്നും ജീവിതത്തിൽ എത്ര അഭിനയിച്ചാലും യഥാർഥ സ്വഭാവം എല്ലാവർക്കും അറിയാമെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.എല്ലാ സ്ത്രീകളും ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും നടി പറഞ്ഞു. വിശാലിനെതിരെ ശ്രീ റെഡ്ഡി മീടു ആരോപണം ഉന്നയിച്ചിരുന്നു.
'മിസ്റ്റര്‍ സ്ത്രീലമ്പടനും നരച്ച മുടിയുള്ള പ്രായമായ അങ്കിള്‍. നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങളുടെ നാക്ക് വളരെ അധികം സൂക്ഷിക്കണം. നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്യാറുണ്ട്. നല്ല മനുഷ്യരോട് നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളാണ് ഏറ്റവും വലിയ ഫ്രോഡ്. ഇത് ലോകത്തിന് അറിയാം. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പലതും ചെയ്തിട്ട് നിങ്ങള്‍ വലിയ ആദരവുള്ള വ്യക്തിയാണെന്ന് ധരിക്കരുത്. നിങ്ങള്‍ക്ക് ചെറിയ വട്ടുണ്ടെന്ന് ഇതിനോടകം നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയത് എന്താണ്. നിശ്ചയിച്ച വിവാഹം മുടങ്ങിയ കാരണമെന്താണ്?
അടുത്ത തവണ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം. ഏതെങ്കിലും സംഘടനയിലുള്ള നിങ്ങളുടെ സ്ഥാനം വലിയ കാര്യമല്ല. മാന്യത കാണിക്കും. അവസാനം ചെയ്തതിലുള്ള കര്‍മ ഫലം നിങ്ങള്‍ക്ക് ലഭിക്കും. എനിക്ക് ഒരുപാട് ചെരിപ്പുകളുണ്ട്. നിങ്ങള്‍ക്ക് ഒരെണ്ണം വേണോ?'- ശ്രീ റെഡ്ഡി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

