Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധന മൂത്ത് കുഞ്ഞിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍

text_fields
bookmark_border
sri lankan couple
cancel

കൊളംബോ: യുവ നടൻ ദുൽഖർ സൽമാനോടുള്ള ആരാധന കാരണം കുഞ്ഞിന് അദ്ദേഹത്തിന്റെ പേരിട്ടിരിക്കയാണ് ശ്രീലങ്കൻ ദമ്പതികൾ. ഹിറ്റ് എഫ് എം 96.7ന് അഭിമുഖം നൽകുന്നതിനിടയിലാണ് ആയിരുന്നു താരത്തിന്‍റെ ആരാധകരുടെ വീഡിയോ അവതാരക ദുൽഖറിന് കാണിച്ചു കൊടുത്തത്. ശ്രീലങ്കയിൽ നിന്നുള്ള രണ്ട് വീഡിയോ ആയിരുന്നു അത്. ഈ വീഡിയോയിലൂടെയാണ് അമർ – ശ്യാമള ദമ്പതികളുടെ ദുൽഖർ സൽമാൻ ​പ്രേമം മാലോകരറിഞ്ഞത്.

''ഹായ് ദുൽഖർ സൽമാൻ, ഞാൻ അമർ, ഇത് ശ്യാമള, ഞങ്ങൾ ശ്രീലങ്കയിൽ ആണ് താമസിക്കുന്നത്''- എന്ന് പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ഉസ്താദ് ഹോട്ടൽ സിനിമ മുതൽ ദുൽഖറിന്‍റെ വലിയ ആരാധകരാണെന്നും തമിഴിലും തെലുങ്കിലും നിങ്ങളുടെ വിഡിയോ പോലും മിസ് ചെയ്യില്ലെന്ന് പറഞ്ഞ അമർ ഇപ്പോൾ ഈ വിഡിയോയ്ക്ക് കാരണം ഈ കുസൃതിച്ചെക്കനാണെന്ന് പറഞ്ഞ് മകനെ കാണിക്കുകയാണ്. കുഞ്ഞിന്‍റെ പേര് ദുൽഖർ സൽമാൻ എന്നാണെന്നും താങ്കൾ കാരണമാണ് ദുൽഖർ സൽമാൻ എന്ന് പേരിട്ടതെന്നും അമർ വീഡിയോയിൽ വ്യക്തമാക്കുന്നു. തങ്ങൾ ശ്രീലങ്കയിൽ നിന്നുള്ള ദുൽഖറിന്‍റെ വലിയ ആരാധകരാണെന്നും വിഡിയോയിൽ ദമ്പതികൾ പറയുന്നുണ്ട്.

തങ്ങളെ കൂടാതെ ദുല്‍ഖറിന് ശ്രീലങ്കയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും സീതാരാമം കണ്ടെന്നും അതിലെ എല്ലാ രംഗങ്ങളും ഇഷ്ടപ്പെട്ടെന്നും അമർ വ്യക്തമാക്കുന്നു. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ഒരു ദിവസം ദുൽഖറിനെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമർ പറഞ്ഞു. ഇവിടെ തങ്ങളുടെ ശ്രീലങ്കൻ ദുൽഖർ സൽമാൻ ഉണ്ടെന്നും ഒരു ദിവസം അവനും സിനിമയില്‍ എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അമര്‍ പറയുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lankan couple named their baby boy Dulquer Salmaan
Next Story