Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ.രജ്ഞിത് സിനിമയിലൂടെ ശ്രീനാഥ് ഭാസി ഇനി കോളിവുഡിലേക്ക്

text_fields
bookmark_border
പാ.രജ്ഞിത് സിനിമയിലൂടെ ശ്രീനാഥ് ഭാസി ഇനി കോളിവുഡിലേക്ക്
cancel

മോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിൽ ഗംഭീര പ്രകടനത്തോടെ പ്രേക്ഷക ഹൃദയം കീഴക്കിയ ശ്രീനാഥ് ഭാസി തമിഴ് സിനിമയിലേക്ക് കാലെടുത്തുവെക്കുകയാണ്.

പ്രമുഖ സംവിധായകൻ പാ.രജ്ഞിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ഭാസി എത്തുക. നീലം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കിരണ്‍ മോസസാണ് സംവിധാനം ചെയ്യുന്നത്.

ജി.വി പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗ സ്വാമിയും മറ്റുകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമായായാണ് നടക്കുക.

ചിത്രത്തിന്റെ ഛായഗ്രഹണം രൂപേഷ് ഷാജിയാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജി.വി പ്രകാശ്, എഡിറ്റിങ് സെല്‍വ ആര്‍.കെ, വസ്ത്രാലങ്കാരം സാബിര്‍, ആര്‍ട്ട് ഡയറക്ടര്‍ ജയാ രഘു എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Sreenath Bhasi Gears Up For Tamil Debut With Pa Ranjith
Next Story