Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajinikanth and Kamal Haasan
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'വേഗം സുഖം...

'വേഗം സുഖം പ്രാപിക്ക​ട്ടെ'; രജനികാന്തിന്​ ആശംസയുമായി കമൽ ഹാസൻ

text_fields
bookmark_border

ചെന്നൈ: ഹൈ​ദരാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്​ വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന്​ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന്​ വെള്ളിയാഴ്ച രാവിലെയാണ്​ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

'വേഗം സുഖം പ്രാപിക്കാൻ രജനികാന്തിന്​ ആശംസ നേരുന്നു' -കമൽ ഹാസൻ തമിഴിൽ ട്വിറ്ററിൽ കുറിച്ചു.

രജനികാന്തിന്‍റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ്​ ഹൈദരാബാദിൽ പുരോഗമിക്കുന്നതിനി​ടെ സംഘത്തിലെ നാലുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ ഷൂട്ടിങ്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. 70കാരനായ രജനികാന്തിനെ ചൊവ്വാഴ്ച കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നുവെന്ന്​ ഹൈദരാബാദ്​ അപ്പോളോ ആശുപത്രി അറിയിച്ചു.

നിലവിൽ അദ്ദേഹത്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ല. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡോക്​ടർമാർ നിരീക്ഷിച്ചുവരികയാണ്​.

രജനികാന്തിന്‍റെ രാഷ്​ട്രീയ പാർട്ടി രൂപീകരണമായി ബന്ധപ്പെട്ട ചർച്ചകൾ പ​ുരോഗമിക്കുന്നതിനിടെയാണ്​ അദ്ദേഹത്തിന്‍റെ ആശുപത്രി പ്രവേശനം. ഡിസംബർ 31ന്​ അദ്ദേഹത്തിന്‍റെ രാഷ്​ട്രീയ പ്രഖ്യാപനമുണ്ടാകുമെന്ന്​ നേ​രത്തേ വ്യക്തമാക്കിയിരുന്നു. തമിഴ്​നാട്​ നിയമസഭയിലേക്കുള്ള തെര​ഞ്ഞെടുപ്പിന്​ മാസങ്ങൾ മാത്രം ശേഷിക്കേയാണ്​ രജനികാന്തിന്‍റെ രാഷ്​ട്രീയ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthkamal haasanAnnathe
News Summary - Speedy Recovery Kamal Haasan Wishes Rajinikanth On Twitter
Next Story