Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അജിത് വരാത്തതല്ല വിഷയം; എനിക്ക് അച്ഛനെ നഷ്ടമായി -എസ്.പി ചരൺ
cancel

അജിത് വരാത്തതല്ല വിഷയം; എനിക്ക് അച്ഛനെ നഷ്ടമായി -എസ്.പി ചരൺ

text_fields
bookmark_border

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകളിൽ തല അജിത്ത് പങ്കെടുത്തില്ലെന്ന പേരിൽ ഉയരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി എസ്.പി.ബിയുടെ മകൻ എസ്.പി ചരൺ. അജിത് ചടങ്ങിൽ പങ്കെടുക്കാത്തതോ, വിളിക്കാത്തതോ അല്ല വിഷയം. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു -ചരൺ പ്രതികരിച്ചു.

'അജിത് വിളിക്കുകയോ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്തോ എന്ന വിഷയത്തെക്കുറിച്ച് ഞാൻ എന്തിന് മറുപടി പറയണം. അജിത് എന്‍റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അച്ഛന്‍റെ നിര്യാണത്തെക്കുറിച്ചുള്ള ദു:ഖത്തിൽ അജിത് പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വഭവനത്തിലിരുന്ന് അദ്ദേഹം അത് ചെയ്യട്ടെ. അദ്ദേ​ഹം നേരിട്ട് വന്നതും വരാത്തതും എന്നോട് സംസാരിക്കുന്നതും സംസാരിക്കാത്തതും എങ്ങനെയാണ് ഇത്ര വലിയ വിഷയമാകുന്നത്. അച്ഛന്‍റെ സംസ്കാര ചടങ്ങിൽ അജിതിന്‍റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്‍റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്.പി.ബിയെ നഷ്ടമായി. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം' -ചരൺ‌ വ്യക്തമാക്കി.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകളിലെ അജിതിന്‍റെ അസാന്നിധ്യം തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അതേ സമയം നടൻ വിജയ് എസ്.പി.ബിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SPB, controversy around Ajith
Next Story