Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right3010 കോടി രൂപയുടെ...

3010 കോടി രൂപയുടെ ആസ്തി! തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ; രജനിയോ കമലോ അല്ല...

text_fields
bookmark_border
South Indias richest actor is worth Rs 3000 crore, its not Rajinikanth, Kamal, Chiranjeevi
cancel

തെന്നിന്ത്യൻ സിനിമാലോകം അതിവേഗം വളരുകയാണ്. ഭാഷാവ്യത്യാസമില്ലാതെയാണ് താരങ്ങളേയും അവരുടെ ചിത്രങ്ങളേയും പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ ആസ്തി വിവരങ്ങൾ പുറത്തു വരുകയാണ്. സൂം ടിവിയാണ് താരങ്ങളുടെ സ്വത്ത് സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം നാഗാർജുനയാണ് ഏറ്റവും കൂടുതൽ സമ്പന്നനായ തെന്നിന്ത്യൻ താരം. 3010 കോടിയാണ് നടന്റെ ആസ്തി. 2022 ലെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് നാഗാർജുന. ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് നടൻ പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റുമായി രണ്ട് കോടി വാങ്ങുന്നുണ്ട്. ഇതിന് പുറമേ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൗസ് നടന്‍റെതാണ്. ഹൈദരാബാദിൽ ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഒരു മീഡിയ സ്കൂളും നടനുണ്ട്.

വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 2200 കോടിയും, 1650 കോടിയുമാണ് ഇവരുടെ ആസ്തി. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് നടന്റെ സ്വത്ത്.

450 കോടിയാണ് തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറിന്റെ ആസ്തി. വിജയ് ക്ക് 445 കോടിയുടെ സ്വത്തുക്കളുണ്ട്. 430 കോടിയാണ് രജനികാന്തിന്റെ ആസ്തി. കമല്‍ഹാസന്‍ (388 കോടി). 376 കോടിയാണ് നടൻ മോഹൻലാലിന്റെ ആസ്തി. അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് സൂമിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthKamalChiranjeeviSouth indiaactors
News Summary - south India's richest actor is worth Rs 3000 crore, it's not Rajinikanth, Kamal, Chiranjeevi
Next Story