Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിശാൽ
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎല്ലാവർക്കും മാതൃക...

എല്ലാവർക്കും മാതൃക കാട്ടിതന്നു; കങ്കണയെ ഭഗത്​ സിങ്ങി​​േനാട്​ ഉപമിച്ച്​ വിശാൽ

text_fields
bookmark_border

ന്യൂഡൽഹി: ബോളിവുഡ്​ താരം കങ്കണ റണവാത്തിനെ സ്വാതന്ത്ര്യ സമര നേതാവ്​ ഭഗത്​ സിങ്ങിനോട്​ ഉപമിച്ച്​ തമിഴ്​​ താരം വിശാൽ. എന്തെങ്കിലും ശരിയല്ലെന്ന്​ കാണു​േമ്പാൾ സർക്കാരിനെതിരെ സംസാരിക്കാൻ മാതൃക കാണിച്ചതി​െൻറ ഉദാഹരണമാണ്​ കങ്കണയുടേതെന്നും വി​ശാൽ ട്വീറ്റ്​​ ചെയ്​തു.

'നിങ്ങളുടെ ധൈര്യത്തിന്​ ആശംസകൾ നേരുന്നു. ശരിയും തെറ്റും എന്താണെന്ന്​ പറയാൻ നിങ്ങൾ രണ്ടുതവണ ചിന്തിച്ചിട്ടില്ല. ഇതു നിങ്ങളുടെ സ്വകാര്യ പ്രശ്​നം മാത്രമല്ല, സർക്കാറി​െൻറ കോപത്തിന്​ ഇരയാകു​േമ്പാഴും ശക്തമായി നിങ്ങൾ നിന്നു, അത്​ വലിയ മാതൃക കൂടി കാണിച്ചുതന്നു. 1920ൽ ഭഗത്​ സിങ്​ ചെയ്​തതും ഇതുതന്നെ'-വിശാൽ കുറിച്ചു.


വിവിധ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പങ്കുവെക്കുന്ന താരമാണ്​ വിശാൽ. ജെല്ലിക്കെട്ട്​ നിരോധന വിഷയത്തിൽ പ്രതികരിച്ചതിൽ അടക്കം താരം വൻ പ്രതിഷേധത്തിനും വിമർശനത്തിനും ഇരയായിരുന്നു.

അതേസമയം കങ്കണ റണാവത്തി​െൻറ ബാന്ദ്രയിലെ ഓഫിസ്​ കെട്ടിടം പൊളിക്കുന്നത്​ ബോംബെ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും ബ്രിഹാൻ മുംബൈ കോർപറേഷനോട്​ കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ കെട്ടിടം നിർമിച്ചത്​ അനധികൃതമായാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബി.എം.സി പൊളിക്കൽ നടപടി തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhagat SinghShiv senaVishal
News Summary - South Actor Vishal Compares Kangana Ranaut To Bhagat Singh
Next Story