Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Sourav Ganguly and What Hrithik Roshan
cancel
camera_alt

സൗരവ്​ ഗാംഗുലിയും ഋത്വിക്​ റോഷനും 

Homechevron_rightEntertainmentchevron_rightCelebritieschevron_rightതൻെറ ബയോപികിൽ...

'തൻെറ ബയോപികിൽ അഭിനയിക്കാൻ ഋത്വിക്​ റോഷൻ ഇക്കാര്യം ചെയ്യണം​​'- സൗരവ്​ ഗാംഗുലി

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസവും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ്​ ഗാംഗുലിയുടെ ബയോപിക്​ അണിയറയിൽ ഒരുങ്ങുന്നതായി സംസാരമുണ്ട്​. ബോളിവുഡ്​ സൂപ്പർ താരം ഋത്വിക്​ റോഷൻ​ 'ദാദ'യുടെ വേഷത്തിലെത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

ഗാംഗുലിയോ ഋത്വികോ ഇക്കാര്യം സ്​ഥിരീകരിച്ചിരുന്നില്ല. എന്നാൽ അഥവാ ഋത്വിക്​ തൻെറ വേഷമിടുകയാണെങ്കിൽ ഒരു കാര്യം ചെയ്യണമെന്നാണ്​ ഗാംഗുലി പറയുന്നത്​. ആദ്യം അദ്ദേഹം എൻെറപോലെ ശരീരം രൂപാന്തരപ്പെടുത്ത​ട്ടെയെന്നാണ്​ ഗാംഗുലിക്ക്​ നൽകാനുള്ള ഉപദേശം. 'നോ ഫിൽട്ടർ നേഹ' എന്ന അഭിമുഖ പരിപാടിയിൽ നടി നേഹ ധൂപിയയോടാണ്​ ഗാംഗുലിയുടെ പ്രതികരണം.

പരിപാടിയുടെ ഏറ്റവും പുതിയ എപിസോഡിൽ നേഹയാണ്​ വിഷയം എടുത്തിട്ടത്​. ഗാംഗുലിയുടെ ജീവിതം മുൻനിർത്തി ബയോപിക്​ എടുക്കുകയാണെങ്കിൽ ആര്​ നായകനാകുമെന്നായിരുന്നു ചോദ്യം. ഗാംഗുലി ഏറെ നേരം ആലോചിച്ചു. അപ്പോൾ നേഹ തന്നെയാണ്​ ഋത്വിക്​ നായകനായെത്തിയാൽ അടിപൊളിയാകുമെന്ന്​ പറഞ്ഞത്​. ആ സമയത്തായിരുന്നു ഗാംഗുലിയുടെ തമാശ കലർന്ന മറുപടി.

സെപ്​റ്റംബർ 19ന്​ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ഭാഗമായി യു.എ.ഇയിലാണ്​ ഗാംഗുലിയിപ്പോൾ. സൂപ്പർ ഹിറ്റ്​ ആക്ഷൻ ചിത്രം 'വാർ' ആണ്​ ഋത്വിക്കി​േൻറതായി അവസാനം പുറത്തു വന്ന പടം. രാകേഷ്​ റോഷൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ക്രിഷ്​-4 ലാണ്​ ഇനി താരത്തെ കാണാനാകുക.

Show Full Article
TAGS:Sourav Ganguly Hrithik Roshan Biopic 
Next Story