Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുകൈകാലുകളുമായി പിറന്ന പെൺകുട്ടിക്ക് പുതിയ ജീവിതം

text_fields
bookmark_border
ബോളിവുഡ് താരം സോനു സൂദിന് കൈയടി
നാലുകൈകാലുകളുമായി പിറന്ന പെൺകുട്ടിക്ക് പുതിയ ജീവിതം
cancel
Listen to this Article

ബോളിവുഡ് താരം സോനു സൂദിന്റെ പരോപകാരസ്നേഹം പരസ്യമായ രഹസ്യമാണ്. ഇക്കുറി അപൂർവ രോഗത്താൽ വലഞ്ഞ ബാലികയെ സഹായിച്ച കഥയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവം ഇങ്ങനെ:

ബിഹാറിലെ ഗ്രാമത്തിൽ അപൂർവ ജനിതക വൈകല്യവുമായി പിറന്ന ബാലികയാണ് ചൗമുഖി കുമാരി. അവൾക്ക് നാലു കാലുകളും നാലു കൈകളുമുണ്ടായിരുന്നു. സോനു സൂദിന്റെ അവസരോചിതമായ ഇടപെടൽ മൂലം സാമ്പത്തിക സഹായം ലഭിച്ചതിനാൽ ശസ്​ത്രക്രിയയിലൂടെ അധികമായുള്ള കൈ,കാലുകൾ നീക്കം ചെയ്ത് അവൾ സാധാരണ പെൺകുട്ടിയായി. പെൺകുട്ടിയുടെ ചിത്രസഹിതമാണ് സൂദ് വിവരം പങ്കുവെച്ചത്.



ശസ്ത്രക്രിയക്കു ശേഷം കുട്ടി ആശുപത്രിയിൽ കഴിയുന്നതിന്റെ ചിത്രവുമുണ്ട്. കുട്ടിക്ക് ചോക്ലേറ്റ് നൽകുന്ന ചി​ത്രവും കൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ ചൗമുഖി കുമാരിയുടെ നാലുകാലുകളും കൈകളും വ്യക്തമായി കാണാം. ശസ്ത്രക്രിയക്കു ശേഷം അവൾ ഉടൻ ആശുപത്രി വിടുമെന്നും സൂദ് പറഞ്ഞു. പെൺകുട്ടിയെ സഹായിച്ച സൂദിനെ പ്രശംസിച്ച് ബോളിവുഡിലെ സഹപ്രവർത്തകരടക്കം രംഗത്തുവന്നിരുന്നു. പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും മികച്ച മനുഷ്യൻ എന്നാണ് ചിത്രത്തിനു താഴെ ഒരാൾ പ്രതികരിച്ചത്. നടിമാരായ പൂജ ബത്ര യും ഇഷ ഗുപ്തയും ചിത്രത്തിനു കമന്റ് ചെയ്തിട്ടുണ്ട്. സൂറത്തിലെ കിരൺ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonu Sood's Help To Child With 8 Limbs
Next Story