സോണി ലിവിന്റെ തമിഴ് ഒറിജിനൽ ഷോ, 'എസ്.ഒ.എസ്' വരുന്നു
text_fieldsസോണി ലിവിന്റെ പുതിയ തമിഴ് ഒറിജിനൽ ഷോ എസ്.ഒ.എസ് - 'സ്‌ട്രെയിറ്റ് ഔട്ടാ സുണ്ണാമ്പു കാൽവായ്' ഉടൻ വരുന്നു. ഹിപ്-ഹോപ്പ് നൃത്തത്തിന്റെയും തീവ്രമായ നാടകത്തിന്റെയും അസാധാരണമായ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഏഷ്യാവിൽ സ്റ്റുഡിയോസിന്റെ ബാനറിൽ തുഹിൻ മേനോൻ നിർമ്മിച്ച് സൂര്യ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഷോ നയിക്കുന്നത് പ്രമുഖ തമിഴ് സംവിധായകനും നിർമ്മാതാവുമായ മാരി സെൽവരാജാണ്. വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ യാത്രയായ ഈ ഷോ, തടസ്സങ്ങൾ മറികടന്ന്, ഉജ്ജ്വലമായ അഭിനിവേശത്തിന്റെ കൂടി യാത്രയായിരിക്കുമെന്ന് അണിയറപ്രവർത്തകർ കൂട്ടിച്ചേർത്തു.
കാഴ്ചക്കാർക്ക് മൾട്ടി-സ്‌ക്രീൻ വിനോദോപാധികൾ നൽകുന്ന സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ (എസ്.പി.എൻ.ഐ.) ഒരു ഇന്ത്യൻ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് സോണി ലിവ്. ഇന്ത്യയിൽ ഓൺലൈനായി കണ്ടൻ്റ് കാണുന്ന പ്രാദേശിക ഭാഷാ ഇന്റർനെറ്റ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള മീഡിയ-ടെക് സംരംഭമാണ് ഏഷ്യാവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

