Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അർബുദമല്ല എന്റെ ജീവിതം തീരുമാനിക്കേണ്ടത്'; മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൊനാലി ബേന്ദ്രെ

text_fields
bookmark_border
അർബുദമല്ല എന്റെ ജീവിതം തീരുമാനിക്കേണ്ടത്; മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൊനാലി ബേന്ദ്രെ
cancel

മുംബൈ: രോ​ഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊർജം നൽകുന്ന വാക്കുകളുമായി ബോളിവുഡ് നടി സൊനാലി ബേന്ദ്രെ. അർബുദരോ​ഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന സൊനാലിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്. അർബുദരോ​ഗം ബാധിച്ചപ്പോഴും അതിന് ശേഷവുമുള്ള ചിത്രം പങ്കുവെച്ചാണ് സൊനാലിയുടെ കുറിപ്പ്.

കാലം എത്രവേ​ഗമാണ് കടന്നുപോകുന്നത്. പിറകിലേക്ക് നോക്കുമ്പോൾ ഇച്ഛാശക്തിയും ദൗർബല്യവുമാണ് കാണാനാകുന്നത്. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോ​ഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു -സൊനാലി കുറിച്ചു.

നിങ്ങളുടെ ലോകം എങ്ങിനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ് സൊനാലി കൂട്ടിച്ചേർത്തു.

സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങി പ്രമുഖരെല്ലാം സൊനാലിയുടെ പോസ്റ്റിന് കമൻ്റുകളുമായി രം​ഗത്തെത്തി.




2018ലാണ് സൊനാലിക്ക് അർബുദരോ​ഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയിൽ ചികിത്സക്ക് ശേഷമാണ് അവർ ഇന്ത്യയിൽ തിരിച്ചെത്തിയത്. രോഗാവസ്ഥയെ കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം മുമ്പും ആരാധകരുമായി പങ്കുവച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonali Bendre, bollywood star, Cancer,
Next Story