Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണ്, സഹായിക്കണം' -നരേന്ദ്രമോദിയോട് സഹായമഭ്യർത്ഥിച്ച് നടി സോണൽ ചൗഹാൻ

text_fields
bookmark_border
ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണ്, സഹായിക്കണം -നരേന്ദ്രമോദിയോട് സഹായമഭ്യർത്ഥിച്ച് നടി സോണൽ ചൗഹാൻ
cancel
camera_alt

സോണൽ ചൗഹാൻ, നടി പങ്കുവെച്ച പോസ്റ്റ്

ദുബൈയിൽ കുടുങ്ങിയിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും പ്രധാന മന്ത്രിയോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടിയും ഗായികയുമായ സോണൽ ചൗഹാൻ. ഇറാനെതിരെയുള്ള യു.എസിന്‍റെയും ഇസ്രായേലിന്‍റെയും ആക്രമണത്തിന്‍റെ ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. യുദ്ധം നിലനിൽക്കെ ദുബൈയ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നിരവധി യാത്രാ സംവിധാനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി നിലനിൽക്കെയാണ് നടി സഹായം അഭ്യർത്ഥിക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി

നിലവിലുള്ള പ്രതിസന്ധിക്കിടയിൽ ഞാൻ ഇപ്പോൾ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ മാർഗമില്ല. സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തുന്നതിനായി സർക്കാരിന്റെ മാർഗ്ഗനിർദേശവും പിന്തുണയും ഞാൻ തേടുന്നു. സർക്കാരിൽ നിന്നുള്ള ഏതൊരു സഹായത്തിനും സുരക്ഷിതമായ തിരിച്ചുവരവിനുള്ള മാർഗ്ഗനിർദ്ദേശത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും' സോണൽ ചൗഹാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഇ​റാ​നി​ലു​ട​നീ​ളം ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ്യാ​പ​ക ബോം​ബി​ങ് തു​ട​രു​ക​യാ​ണ്. മ​റു​പ​ടി​യാ​യി ഖ​ത്ത​ർ, യു.​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ജോ​ർ​ഡ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​​ലെ യു.​എ​സ് താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നും ആ​ക്ര​മ​ണം ന​ട​ത്തി. തൽഫലമായി, ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonal Chauhan PM Modi Help
Next Story