Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹനിശ്ചയ ചിത്രങ്ങളുമായി ശോഭിത ധൂലിപാല

text_fields
bookmark_border
വിവാഹനിശ്ചയ ചിത്രങ്ങളുമായി ശോഭിത ധൂലിപാല
cancel

വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് നടി ശോഭിത ധൂലിപാല. വ്യാഴാഴ്ചയായിരുന്നു നടൻ നാഗചൈത്യയുമായുള്ള വിവാഹനിശ്ചയം നടന്നത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.'ഞങ്ങളുടെ മകൻ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതായി അറിയിക്കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്!! ഞങ്ങളുടെ കുടുംബത്തിലേയ്‌ക്ക് ശോഭിതയെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ!'- നാഗാര്‍ജുന എക്‌സില്‍ കുറിച്ചു.


കവിത അടിക്കുറിപ്പാക്കിക്കൊണ്ടാണ് ശോഭിത ധൂലിപാല വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചത്.'ഞാനും നിങ്ങളും എങ്ങനെ കണ്ടുമുട്ടി? സ്‌നേഹത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ മണ്ണും മഴയും പോലെയാണ്, വേർപിരിയലിനപ്പുറം കൂടിച്ചേർന്നതെന്നാണ്' വരികൾ. താരങ്ങളുടെ വിവാഹനിശ്ചയത്തിൽ ആരാധകർ അത്ര ഹാപ്പിയല്ലെങ്കിലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


2017ലായിരുന്നു നടി സമാന്തയുമായുള്ള നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരായതി. ഇതിനുശേഷമായിരുന്നു നാഗചൈതന്യക്കൊപ്പം ശോഭിതയുടെ പേര് വാർത്തകളിൽ ഇടംപിടിച്ചത്. ഈ വർഷം വിവാഹമുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ നൽകുന്ന വിവരം.


സായ് പല്ലവിയ്ക്കൊപ്പമുള്ള 'തണ്ടേൽ' എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ 'മങ്കി മാൻ' എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sobhita Dhulipala shares first post with Naga Chaitanya after engagement with heartfelt poem and unseen pictures
Next Story