സലാലയിൽ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് സ്മാർട്ട് ട്രാവൽ
text_fieldsസലാലയിൽ സ്മാർട്ട് ട്രാവൽ ഒരുക്കിയ മമ്മൂട്ടിയുടെ ജന്മദിനാഘോഷം
ദുബൈ: യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ നടൻ മമ്മൂട്ടിയുടെ 74ാം ജന്മദിനത്തോടനുബന്ധിച്ച് 74 ഭാഗ്യശാലികൾക്ക് സൗജന്യ സലാല യാത്ര സമ്മാനിച്ചു.
ഭാഗ്യശാലികൾക്ക് പുറമെ മറ്റു 300 ഓളം പേരും പങ്കെടുത്ത ജന്മദിന ആഘോഷവും സലാലയിൽ സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജന്മദിനത്തോടൊപ്പം ഓണാഘോഷവും സദ്യയും ഒരുക്കിയിരുന്നു. താരത്തിന്റെ സിനിമയിലെ ഗാനങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി വിനോദ പരിപാടികളും സംഘടിപ്പിച്ചു.
മമ്മൂട്ടിയുടെ ജന്മദിനത്തിൽ സ്നേഹാദരവായാണ് സ്മാർട്ട് ട്രാവൽ ചെയർമാൻ അഫി അഹ്മദ് 74 പേർക്ക് സൗജന്യ സലാല ട്രിപ് പ്രഖ്യാപിച്ചത്.
നിരവധി കുടുംബങ്ങളും യുവാക്കളുമുൾപ്പെടെ 74 പേരാണ് സമ്മാന ജേതാക്കളായത്. വിജയികൾക്ക് പുറമെ, 74 ശതമാനം ഓഫർ നൽകി ലക്ഷ്വറി യാത്രയും ജന്മദിനത്തിൽ സ്മാർട്ട് ട്രാവൽ നൽകിയിട്ടുണ്ട്. നേരത്തേ മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിൽ 70 പേർക്ക് സ്മാർട്ട് ട്രാവൽ സൗജന്യ വിസ നൽകി ആദരവ് കാണിച്ചിട്ടുണ്ടായിരുന്നു.
സ്മാർട്ട് ട്രാവൽ വരുന്ന ശൈത്യകാലത്ത് പല സർവിസുകൾക്കും 40 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ സ്മാർട്ട് ട്രാവലിലൂടെ വിസയും വിസ ചേഞ്ച് ചെയ്യുന്നവർക്ക് ഫ്രീ ആയി 300 ദിർഹം വിലയുള്ള ഫാഷൻ ബാഗ് ഫ്രീ ആയും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും സ്മാർട്ട് ട്രാവൽ ബ്രാഞ്ചുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

