Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജ്യോതികയുമായുള്ള ബന്ധത്തെ ആദ്യം എതിർത്തു; അവിവാഹിതനായി തുടരുമെന്നായിരുന്നു സൂര്യയുടെ ഭീഷണി' -ശിവകുമാർ

text_fields
bookmark_border
ജ്യോതികയുമായുള്ള ബന്ധത്തെ ആദ്യം എതിർത്തു; അവിവാഹിതനായി തുടരുമെന്നായിരുന്നു സൂര്യയുടെ ഭീഷണി -ശിവകുമാർ
cancel

നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും പരസ്പര സ്നേഹത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും ആരാധകർ വാചാലരാകാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ താരത്തിന്‍റെ ജ്യോതികയുമായുള്ള ബന്ധത്തെ താൻ എതിർത്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂര്യ അന്ന് വളരെ നാണക്കാരനായിരുന്നുവെന്നും, ജ്യോതികയുമായി സംസാരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് രാധിക ശരത്കുമാറാണെന്നും ശിവകുമാർ പറഞ്ഞു.


ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് ശിവകുമാർ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. 'തുടക്കത്തിൽ, ഞാൻ അവന്റെ പ്രണയം സ്വീകരിച്ചില്ല. എന്നാൽ അവൻ ഉറച്ചുനിന്നു. ജ്യോതികയോടൊപ്പം മാത്രമേ ജീവിക്കൂ എന്ന് പറഞ്ഞു. അല്ലെങ്കിൽ, ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്നും. എന്റെ കരിയറിൽ ഞാൻ 150ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ മിക്കതും പ്രണയവിവാഹങ്ങളുടെ ആശയം ഉൾക്കൊള്ളുന്നവയായിരുന്നു. ഞാൻ അതിനെ കുറിച്ച് ആലോചിച്ചു. അങ്ങനെ ഒടുവിൽ സമ്മതിച്ചു' -ശിവകുമാർ പറഞ്ഞു.

2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അതേസമയം, സൂര്യ അടുത്തതായി അഭിനയിക്കുന്നത് ഫാന്റസി ആക്ഷൻ ഡ്രാമയായ കറുപ്പിലാണ്. ആർ.‌ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ കൃഷ്ണനാണ് നായിക. സൂര്യ47 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഒരു പൊലീസ് ആക്ഷൻ-കോമഡി ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ നസീമാണ് നായിക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sivakumar says he was against son Suriya’s relationship with Jyotika
Next Story