Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ആയി മാറാൻ എനിക്ക് ഒരു ഉദ്ദേശവുമില്ല-ശിവ കാർത്തികേയൻ

text_fields
bookmark_border
വിജയ് ആയി മാറാൻ എനിക്ക് ഒരു ഉദ്ദേശവുമില്ല-ശിവ കാർത്തികേയൻ
cancel

ദളപതി വിജയ് യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചതെങ്കിലും മികച്ച കളക്ഷൻ നേടി ചിത്രം ബോക്സ് ഓഫീസിൽ വൻ നേട്ടം ഉണ്ടാക്കുന്നുണ്ട്. ചിത്രത്തിൽ ഏറെ ചർച്ചയായ രംഗമായിരുന്നു ക്ലൈമാക്സിൽ വിജയ് ശിവകാർത്തികേയന് തോക്ക് കൈമാറുന്നത്. ഇത് വിജയ് തന്റെ സ്ഥാനം ശിവകാർത്തികേയന് കൈമാറിയതാണെന്നും അടുത്ത ദളപതി ശിവകാർത്തികേയൻ ആണ് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ച. ഇപ്പോഴിതാ അതിനെപ്പറ്റി പ്രതികരണവുമായി ശിവകാർത്തികേയൻ രംഗത്തെത്തിയിരിക്കുകയാണ്.

താൻ അടുത്ത ദളപതിയതാണോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ' ദളപതി, തല, ഉലകനായകൻ, സൂപ്പർസ്റ്റാർ എന്നിവർ എല്ലാം നമുക്ക് ഒരണ്ണവെയുള്ളൂ. അടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവരുടെയെല്ലാം സിനിമകൾ കണ്ടിട്ടാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം, അല്ലാതെ അവരായി മാറാൻ എനിക്ക് ഉദ്ദേശമില്ല,' ശിവകാർത്തികേയൻ പറഞ്ഞു.

ദി ഗോട്ടിലെ ക്ലൈമാക്സ് സീനിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയേണ്ടത് വെങ്കട്ട് പ്രഭു സാറിനും വിജയ് സാറിനുമാണെന്നും ശിവകാർത്തികേയൻ മനസുതുറന്നു. മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'അമരൻ' ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sivakarthikeyan speaks about thalapthy vijay and goat
Next Story