തൊപ്പി ധരിച്ച് ഈദ് ആശംസ നേർന്ന ഗായകനെതിരെ വിമർശനം; 'ഞാൻ പഠിപ്പിച്ചത് ഇതാണ്' എന്ന് മറുപടി
text_fieldsതൊപ്പി ധരിച്ച് ആരാധകർക്ക് ഈദ് ആശംസ നേർന്നതിന് വിമർശനമുന്നയിച്ചവർക്ക് മറുപടിയുമായി ഗായകൻ ഷാന്‍ മുഖര്‍ജി. ഇത്തരം പ്രചാരണങ്ങളോട് മിണ്ടാതിരിക്കുന്ന ആളല്ല താനെന്നും എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണമെന്നാണ് പഠിച്ചതെന്നും ഷാൻ പറഞ്ഞു.
കുട്ടിക്കാലം മുതൽ എല്ലാ മതങ്ങളേയും ബഹുമാനിക്കാനും ഉത്സവങ്ങൾ ആഘോഷിക്കുവാനുമാണ് എന്നെ പഠിപ്പിച്ചത്. അതാണ് എന്റെ വിശ്വാസം. ഓരോ ഇന്ത്യക്കാരനും അങ്ങനെയാണ് വിശ്വസിക്കേണ്ടത്. ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവർക്കും ഈദ് ആശംസകൾ- ഷാൻ പറഞ്ഞു.
തൊപ്പി ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് ആശംസ അറിയിച്ചതിന് ഗായകൻ ഷാന്‍ മുഖര്‍ജിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ‘കരം കര്‍ ദെ’ എന്ന തന്റെ മ്യൂസിക് വിഡിയോയിലെ മൂന്ന് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

