'ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാറ്റിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നി; യു.കെയിൽ വെച്ച് നടത്തിയ പരിശോധയിൽ ഓട്ടിസം സ്ഥിരീകരിച്ചു' -വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന
text_fieldsതനിക്ക് ഓട്ടിസമുണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാറ്റിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നി. അങ്ങനെയാണ് യു.കെയിലേക്ക് പോകുന്നത്. അവിടെ ഒരു കോഴ്സിനു ചേർന്നു. പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ കുറിച്ച് ചില സംശയങ്ങൾ തോന്നി. മാനസികരോഗ വിദഗ്ധനെ കാണുമായിരുന്നു. പരിശോധന നടത്തിയപ്പോൾ ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഉറപ്പിക്കാനായി മൂന്നു തവണ പരിശോധന നടത്തി. ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചുകൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരംതന്നത് ആ ടെസ്റ്റ് റിസൽറ്റ് ആയിരുന്നെന്നും ജ്യോത്സ്ന പറഞ്ഞു.
ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇപ്പോഴിതെല്ലാം തുറന്നുപറയുന്നതെന്നും ഗായിക വ്യക്തമാക്കി. ടെഡ് എക്സ് ടോക്സിലായിരുന്നു ഗായിക മനസ് തുറന്നത്.
എന്നെ കാണുമ്പോൾ നിങ്ങൾ ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ല എന്ന് പറയുമായിരിക്കും. അത് നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൽറ്റ് ആണ് താനെന്നും അവർ തുടർന്നു.
ഓട്ടിസം എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുക എന്നതാണ്. എന്റെ ചുറ്റും നടക്കുന്നതിനെ കുറിച്ച് വളരെ വൈകാരികമായി പ്രതികരിക്കുമായിരുന്നു ഞാൻ. അതെന്തിനായിരുന്നുവെന്നതിന് ആ ടെസ്റ്റ് റിസൽറ്റിലൂടെ മനസിലാക്കാൻ സാധിച്ചു. ജീവിതത്തിലുടനീളം ഞാൻ ചോദിച്ച ചോദ്യങ്ങൾ സ്വയം ചോദിക്കുന്ന നിരവധി പേരുണ്ടാകും. വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽനിന്നും ഓട്ടിസം അവംബാധം സൃഷ്ടിക്കണം. ഓട്ടിസം കണ്ടുപിടിക്കാൻ ധാരാളം ഉപകരണങ്ങൾ ആവശ്യമുണ്ട്. ഓട്ടിസം ബാധിതർക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കാൻ നിർബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകൾ പുറത്തുകാണാൻ കഴിയുന്നില്ല എന്നത് അവസ്ഥ കൂടുതൽ മോശമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

