നല്ല വേദനയുണ്ട്, അനസ്‌തേഷ്യയുടെ ഇഞ്ചക്ഷൻ എടുത്തതിന് ശേഷമാണ് സ്റ്റിച്ചിട്ടത്; തലക്കേറ്റ പരിക്കിനെ കുറിച്ച് അമൃത സുരേഷ്
text_fieldsസോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷ്. ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് അപകടം സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. തലക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ട് സ്റ്റിച്ചുണ്ടെന്നും അമൃത വിഡിയോയിൽ പറയുന്നു.
തല സ്റ്റെയറിലിടിക്കുകയായിരുന്നു. നല്ല വേദനയുണ്ടെന്നും. തലക്ക് അനസ്‌ത്യേഷ്യയുടെ ഇഞ്ചക്ഷൻ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത സുരേഷ് പറയുന്നു.
കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സഹോദരി അഭിരാമി സുരേഷ് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അഭിരാമി കുറിപ്പ് പങ്കുവെച്ചത്. ചേച്ചിയെ സമാധാനമായി ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ പ്രചരണങ്ങൾ തരംതാണു എന്നായിരുന്നു അഭിരാമി കുറിച്ചത്.