Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇൻസ്റ്റഗ്രാമിൽ നിന്ന് ...

ഇൻസ്റ്റഗ്രാമിൽ നിന്ന് പോസ്റ്റുകൾ നീക്കി, അദ്നാൻ സമിക്ക് എന്ത് പറ്റിയെന്ന് ആരാധകർ, ഗായകന്റെ 'അൽവിദ' വീഡിയോ ചർച്ചയാവുന്നു

text_fields
bookmark_border
Singer Adnan Sami deletes all posts on Instagram and writes ‘alvida’
cancel
Listen to this Article

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ ജനത നെഞ്ചിലേറ്റുന്ന ശബ്ദമാണ് ഗായകൻ അദ്നാൻ സമിയുടേത്. പാട്ടുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്സും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് പ്രിയഗായകൻ.

ഇൻസ്റ്റഗ്രാമിൽ സജീവമായ അദ്നാൻ സമി അകൗണ്ടിൽ നിന്ന് തന്റെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഫാൻസിനോടും ഫോളോവേഴ്സിനോടും യാത്ര പറഞ്ഞ് കൊണ്ട് ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്നാൻ സമിയുടെ പെട്ടെന്നുള്ള പിൻമാറ്റം ഫാൻസിനെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.


കാരണം ആരാഞ്ഞ് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. അദ്നാൻ സമിയുടെ രൂപമാറ്റം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാകുമ്പോഴാണ് പ്രിയഗായകൻ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇടവേള എടുക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് കുടുംബത്തോടെപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയിരുന്നു. ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. നടന്റെ രൂപം അന്ന് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adnan sami
News Summary - Singer Adnan Sami deletes all posts on Instagram and writes ‘alvida’
Next Story