Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'നോണ്‍ വെജ്...

'നോണ്‍ വെജ് കഴിച്ചതുകൊണ്ടാണ് നേരത്തെ പോയത്', പിതാവിന്റെ പിറന്നാൾ വിഡിയോക്ക് മോശം കമന്റ്; മറുപടിയുമായി അഭിരാമി സുരേഷ്

text_fields
bookmark_border
Singer Abhirami Suresh  Replay About Bad Comment  On Her Late Father  Birthday Video
cancel

ഈ കഴിഞ്ഞ ഏപ്രിൽ 18 നാണ് അഭിരാമി സുരേഷിന്റേയും അമൃത സുരേഷിന്റേയും പിതാവും ഓടക്കുഴല്‍ വിദഗ്ദനുമായ പി.ആര്‍ സുരേഷ് അന്തരിച്ചത്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം പിതാവിന്റെ കഴിഞ്ഞുപോയ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല' എന്ന വികാരഭരിതമായ കുറിപ്പിനോടൊപ്പമായിരുന്നു വിഡിയോ പങ്കുവെച്ചത്.

ഈ വിഡിയോക്ക് മോശം കമന്റുമായി ഒരാൾ എത്തിയിരുന്നു. ഇയാൾക്ക് അഭിരാമി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് .'നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്' എന്നായിരുന്നു കമന്റ്. 'ഇതിന് കൃത്യമായ മറുപടി തരണമെന്ന് എനിക്കുണ്ട്. പക്ഷെ ഞാൻ അത് ചെയ്യുന്നില്ല. മരിച്ചുപോയ ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ'- അഭിരാമി സോഷ്യൽ കുറിച്ചു. അഭിരാമിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.




Show Full Article
TAGS:Amrutha Suresh
News Summary - Singer Abhirami Suresh Replay About Bad Comment On Her Late Father Birthday Video
Next Story