‘എനിക്ക് രജനി സാറിനെ ഒരു നോക്ക് കാണാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, അദ്ദേഹം എന്റെ സൂപ്പർ ഹീറോയാണ് -രജനീകാന്തിനെ കുറിച്ച് സിമ്രാന്‍
text_fieldsതെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് സിമ്രാന്‍. മോഡേണ്‍ വസ്ത്രത്തിലും പരമ്പരാഗത വേഷത്തിലും ഒരുപോലെ സുന്ദരിയായ സിമ്രാന്‍ പല ഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു. ഇപ്പോഴിതാ താരം രജനീകാന്തിനെ കുറിച്ച് പറഞ്ഞതാണ് സോഷ്യലിടത്തിൽ വൈറലാകുന്നത്. ആരും ശ്രദ്ധിക്കാത്തപ്പോൾ ഞാൻ ഒരു മൂലയിൽ ഇരിക്കുമായിരുന്നു. അവിടെ എനിക്ക് രജനി സാറിനെ ഒരു നോക്ക് കാണാൻ മാത്രമേ കഴിയുമായിരുന്നു എന്നാണ് സിമ്രാൻ മാധ്യമങ്ങളോട് പറഞ്ഞത്.
‘രജനി സാറിന്റെ സിനിമക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരും ശ്രദ്ധിക്കാത്തപ്പോൾ ഞാൻ ഒരു മൂലയിൽ ഇരിക്കുമായിരുന്നു. അവിടെ എനിക്ക് രജനി സാറിനെ ഒരു നോക്ക് കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ സിമ്രാൻ പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ രജനി സാറിന്റെ വലിയ ആരാധികയാണ്. അദ്ദേഹം എന്റെ സൂപ്പർ ഹീറോയാണ്. അയൺ മാൻ, സ്പൈഡർമാൻ എന്നിവക്ക് മുമ്പേ അദ്ദേഹം വന്നു. പേട്ടയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം വളരെ ലളിതനും വിനീതനും താഴ്മയുള്ളവനുമാണ്’.
അഭിനയം, ഡാൻസ്, ഫൈറ്റ് ഇതൊക്കെ ഇപ്പോഴും ചെയ്യുന്നത് ഭയങ്കര കഷ്ടപ്പാടാണ്. എല്ലാ ആരാധകരെയും പോലെ ഞാനും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ'. സിമ്രാന്റെ തുറന്ന് പറച്ചിലിന് ശേഷം സമൂഹ മാധ്യമങ്ങളിൽ രജിനിയുടെയും സിമ്രാന്റെയും സിനിമയിലെ രംഗങ്ങൾ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ഇരുവരും അവസാനം അഭിനയിച്ചത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

