Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Siddharth Saina Nehwal
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൈനക്കെതിരായ മോശം...

സൈനക്കെതിരായ മോശം പരാമർശത്തിൽ വ്യാപക പ്രതിഷേധം; വിവാദകുരുക്കിൽ സിദ്ധാർഥ്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്​മിന്‍റൺ താരം സൈന നെഹ്​വാളിനെതിരായ വിവാദ ട്വീറ്റിൽ സിനിമ താരം സിദ്ധാർഥിനെതിരെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന സൈനയുടെ ട്വീറ്റിന്​​ മറുപടി പറയുന്നതിനിടയിലാണ്​ സിദ്ധാർഥിന്‍റെ മോശം പരാമർശം.

'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന്​ സ്വയം സുരക്ഷിതമാണെന്ന്​ പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച്​ അപലപിക്കുന്നു. പ്രധാനമന്ത്രി​ക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' -ഇതായിരുന്നു സൈനയുടെ ട്വീറ്റ്​. സൈനയുടെ ട്വീറ്റിനെ പരിഹാസ രൂപേണ റീട്വീറ്റ്​ ചെയ്​ത കുറിപ്പിൽ പ്രയോഗിച്ച ലൈംഗിക ചുവയുള്ള വാക്കാണ്​ സിദ്ധാർഥിന്​ തലവേദനയായത്​.


ഇടപെട്ട്​ വനിത കമ്മീഷൻ

വിവാദ ട്വറ്റുമായി ബന്ധപ്പെട്ട്​ സിദ്ധാർഥിനെതിരെ ദേശീയ വനിത കമ്മീഷൻ രംഗത്തെത്തി. താരത്തിനെതിരെ നോട്ടീസ്​ അയക്കുകയും ചെയ്തു. സൈനക്കെതി​രായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക്​ ഉപയോഗിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നോട്ടീസ്​.

സിദ്ധാർഥിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ​ചെയ്യാൻ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിനോട്​ ആവശ്യപ്പെട്ടു. സിദ്ധാർഥിന്‍റെ അക്കൗണ്ട്​ നിലനിർത്തുന്നത്​ എന്തിനാ​െണന്ന്​ രേഖ ​ശർമ ട്വിറ്ററിനോട്​ ചോദിച്ചു. കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തി കേസ്​ രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡി.ജി.പിക്ക്​ നിർദേശം നൽകുകയും ചെയ്തു. 'ഇയാൾ ചില പാഠങ്ങൾ ഉൾക്കൊള്ളണം. ഇയാളുടെ അക്കൗണ്ട്​ ഇപ്പോഴും നിലനിർത്തുന്നത്​ എന്തിനാണ്​' -രേഖ ശർമ ട്വീറ്റ്​ ചെയ്തു.

പ്രതിഷേധവുമായി സൈനയും ഭർത്താവും

സിദ്ധാർഥിന്‍റെ പരാമർശത്തിനെതിരെ സൈനയും ഭർത്താവും ബാഡ്​മിന്‍റൺ താരവുമായ പി. കശ്യപും രംഗത്തെത്തിയിരുന്നു. 'ഈ ട്വീറ്റ്​ ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങൾക്ക്​ അഭി​പ്രായമുന്നയിക്കാം. പക്ഷേ അൽപ്പം കൂടി മാന്യമായ വാക്ക്​ ഉപയോഗിക്കണം. ഇത്തരം പരാമർശം രസകരമാ​െണന്നാണ്​ നിങ്ങൾ കരുതുന്നതെന്ന്​ ഞാൻ ചിന്തിക്കുന്നു' -കശ്യപ്​ ട്വീറ്റ്​ ചെയ്തു.

നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപോയെന്നുമായിരുന്നു സൈനയുടെ പ്രതികരണം.

'അദ്ദേഹം എന്താണ്​ ഉദ്ദേശിച്ചതെന്ന്​ എനിക്ക്​ ഉറപ്പില്ല. ഒരു നടനെന്ന നിലയിൽ എനിക്ക്​ അദ്ദേഹത്തെ ഇഷ്ടമായിരുന്നു, പക്ഷേ ഇതത്ര നല്ലതല്ല. അദ്ദേഹത്തിന്​ മറ്റു വാക്കുകൾ ഉപയോഗിച്ച്​ പ്രകടനങ്ങൾ നടത്താം, പക്ഷേ ഇത്തരം വാക്കുകളും കമന്‍റുകളും ട്വിറ്ററും നിങ്ങളും ഇനി ശ്രദ്ധിക്കുമെന്ന്​ കരുതുന്നു' -സൈന ഒരു ദേശീയ മാധ്യമത്തോട്​ പ്രതികരിച്ചു.

സിദ്ധാർഥിനെതിരെ നടിയും ബി.ജെ.പി നേതാവുമായ ഖുഷ്​ബുവും പ്രതികരണവുമായി രംഗത്തെത്തി. സിദ്ധാർഥ്​ എന്‍റെ നല്ല സുഹൃത്താണെന്നും ഒരിക്കലും ഇത്തരമൊരു പ്രസ്താവന നിങ്ങളിൽനിന്ന്​ പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ഖുഷ്​ബുവിന്‍റെ ട്വീറ്റ്​.

സിദ്ധാർഥിന്‍റെ പ്രതികരണം


ട്വീറ്റ്​ വിവാദമായതിന്​ പിന്നാലെ പ്രതികരണവുമായി സിദ്ധാർഥ്​ തന്നെ രംഗത്തെത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക്​ മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ്​ ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർഥിന്‍റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saina NehwalSiddharth
News Summary - Siddharth Saina Nehwal controversy Outrage Over Actor Siddharths Tweet
Next Story