'വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു, പക്ഷെ വിവാഹത്തെക്കുറിച്ചുള്ള ചിന്ത ഭയപ്പെടുത്തുന്നു' - ശ്രുതി ഹാസൻ
text_fieldsശ്രുതി ഹാസൻ
വിവാഹത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഭയപ്പെടുത്തുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസൻ. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ ശ്രുതി വ്യക്തമാക്കി. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് ശ്രുതി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം എന്ന ആശയത്തോട് ഭയമാണെന്ന് തുറന്നു പറയുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും നടി പറഞ്ഞു.
'ഞാൻ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു. എന്നാൽ അതിന് ഒരു കടലാസിന്‍റെ പിൻബലം എന്ന ആശയം എന്നെ ശരിക്കും ഭയപ്പെടുത്തുന്നു. അത്രമാത്രം. പക്ഷേ ഞാൻ പ്രതിബദ്ധതയിൽ വിശ്വസിക്കുന്നു, വിശ്വസ്തതയിൽ വിശ്വസിക്കുന്നു, വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് ഒരു കടലാസ് കഷണം ആവശ്യമില്ലാതെ ചെയ്യാൻ കഴിയും -ശ്രുതി ഹാസൻ പറഞ്ഞു.
ആരുടെയും പേരുകൾ പറഞ്ഞില്ലെങ്കിലും, താൻ മുമ്പ് വിവാഹിതയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും എന്നാൽ പൊരുത്തക്കേടുകൾ കാരണം ആ ബന്ധം തകർന്നുവെന്നും ശ്രുതി പറഞ്ഞു. മാതൃത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'എനിക്ക് എപ്പോഴും ഒരു അമ്മയാകാൻ ആഗ്രഹമുണ്ട്' എന്നായയിരുന്നു അവർ മറുപടി പറഞ്ഞത്.
എന്നാൽ, സിംഗ്ൾ മദറാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നും ശ്രുതി പറഞ്ഞു. ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കൾ പ്രധാനമാണെന്ന് കരുതുന്നു എന്നും നടി പറഞ്ഞു. സിംഗ്ളായ മാതാപിതാക്കളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലെന്നും ശ്രുതി വ്യക്തമാക്കി. കുട്ടികൾ ആകർഷകരാണെന്ന് കരുതുന്നതു കൊണ്ടുതന്നെ താനൊരു കുട്ടിയെ ദത്തെടുത്തേക്കുമെന്നും ശ്രുതി കൂട്ടിച്ചേർത്തു.
2023ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ എന്ന ചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. ലോകേഷ് കനകരാജിന്‍റെ കൂലി, മിഷ്‌കിന്‍റെ ട്രെയിൻ, എച്ച്. വിനോദിന്‍റെ ജനനായകൻ എന്നീങ്ങനെ ശ്രുതി അഭിനയിച്ച ചിത്രങ്ങൾ റിലീസിനിനൊരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

