'ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങൾ വിശ്വസിക്കുകയോ ചെയ്യരുത്'; എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ശ്രേയ ഘോഷാൽ
text_fieldsമുംബൈ: തന്‍റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ. ഫെബ്രുവരി 13 മുതൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രേയ ഘോഷാൽ അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായിക വിവരമറിയിച്ചത്. അക്കൗണ്ടിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രേയ ഘോഷാൽ അറിയിച്ചു.
"എക്സ് ടീമുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് ഓട്ടോ ജനറേറ്റഡ് പ്രതികരണങ്ങൾക്കപ്പുറം മറ്റ് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ലോഗിൻ ചെയ്യാൻ കഴിയാത്തതിനാൽ അക്കൗണ്ട് ഇല്ലാതാക്കാൻ പോലും എനിക്ക് കഴിയുന്നില്ല. ദയവായി ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ വിശ്വസിക്കുകയോ ചെയ്യരുത്. അക്കൗണ്ട് വീണ്ടെടുക്കുകയാണെങ്കിൽ ഞാൻ ഒരു വിഡിയോയിലൂടെ വ്യക്തിപരമായി അപ്‌ഡേറ്റ് ചെയ്യും" -ശ്രേയ ഘോഷാൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം, ഇന്ത്യയിൽ അമിതവണ്ണത്തെ ചെറുക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രചാരണത്തെ പിന്തുണച്ച് ശ്രേയ ഘോഷാൽ ഈയിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആർട്ടിസ്റ്റ് ആരോഗ്യം ഉള്ളവരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും രാജ്യത്ത് വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശ്രേയ സംസാരിച്ചു. കാമ്പയിനിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, ഭാവി തലമുറക്കായി നൽകാനാകുന്ന യഥാർഥ സമ്പത്താണിത്, ഫിറ്റർ ഇന്ത്യക്കായി ചുവടുവെക്കാമെന്നും ശ്രേയ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 ന്, അമിതവണ്ണത്തിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാ മേഖലയിൽ നിന്നുള്ള, മോഹൻലാൽ, ആർ. മാധവൻ, ഗായിക ശ്രേയാ ഘോഷാൽ, രാജ്യസഭാംഗം സുധാ മൂർത്തി, ഒളിമ്പിക്സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായ് ചാനു, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരാണ് മോദി ചലഞ്ചിൽ ഉൾപ്പെടുത്തിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

