മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണം -കിലി പോൾ
text_fieldsമലയാളമുൾപ്പെടെ നിരവധി ഇന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി വാങ്ങിയ ടാൻസാനിയൻ പൗരനാണ് കിലി പോൾ. 10 മില്യണിൽ അധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ കിലിക്കുള്ളത്. കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'ഇന്നസെന്‍റ്'. ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിനായി താരം കേരളത്തിൽ എത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചി ലുലു മാളില്‍ കഴിഞ്ഞദിവസമാണ് നടന്നത്. പരിപാടിയില്‍ കിലി പോള്‍ സംസാരിച്ചത് ഇപ്പോൾ വൈറലാണ്. വിവാഹിതനാണോ എന്ന ചോദ്യത്തിന്, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗ്ളാണെന്നുമായിരുന്നു മറുപടി. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പോൾ കൂട്ടിച്ചേർത്തു.
മലയാള വളരെ പ്രയാസമുള്ള ഭാഷയാണെന്നും എങ്കിലും തനിക്ക് മലയാളം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട എല്ലാം മനോഹരമാണ്. മലയാളത്തിൽ ശോഭനയാണ് ഇഷ്ടമുള്ള നടി. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. തന്നെ കാണാൻ എത്തിയ പ്രേക്ഷകർക്കായി ഒരു മലയാളം ഗാനവും അദ്ദേഹം ആലപിച്ചു.
'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്നസെന്‍റ്'. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് ആദ്യ പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

