Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2026 9:14 AM IST Updated On
date_range 1 Feb 2026 9:14 AM ISTബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുമുന്നിൽ വെടിവെപ്പ്; പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
Listen to this Article
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പ്. മുബൈയിലെ ജുഹുവിലുള്ള വസതിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്.
അക്രമികൾ നാല് വട്ടം വെടിയുതിർത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികളെ പിടി കൂടുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.
വെടിവെപ്പിനെ തുടർന്ന് മുംബൈ പൊലീസും ക്രൈം ബ്രാഞ്ചും വീടിന് കനത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ സംഭവ സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

