Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണകളാക്കി'; വീണ്ടും വിവാഹിതനായ വിവരം പങ്കുവെച്ച് ശുഐബ് മാലിക്, വധു പാക് നടി

text_fields
bookmark_border
വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു
shoib malik
cancel

ഇസ്ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ശുഐബ് മാലിക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തത്. 'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറി അവസാനിക്കുന്നത്.

2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ശുഐബ് മാലിക്കുമായി സാനിയയുടെ വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്‍റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

അഞ്ചുവയസ്സുകാരനായ മകൻ ഇസാൻ മിർസ മാലിക് നീന്തൽ മത്സരത്തിൽ സമ്മാനം നേടിയതുമായി ബന്ധപ്പെട്ട് സാനിയ അടുത്തിടെ മകന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റിട്ടിരുന്നു. ഒരു ചിത്രത്തിൽ മകനോടൊപ്പം മെഡലുമായി സാനിയ നിൽക്കുന്നതും രണ്ടാമത്തെ ചിത്രത്തിൽ ശുഐബ് മാലിക് മകനോടൊപ്പം നിൽക്കുന്നതുമാണുള്ളത്. ഇരുവരും മകനോടൊപ്പം ഒരുമിച്ചില്ലാത്തത് എന്തുകൊണ്ടാണെന്ന് പലരും കമന്‍റുകളിലൂടെ ചോദ്യമുന്നയിച്ചിരുന്നു. ഒരുമിച്ചുള്ള പല ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shoaib Malik marries Pakistani actress Sana Javed
Next Story