Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷിയാസ് കരീം...

ഷിയാസ് കരീം വിവാഹിതനാകുന്നു, വധു ദന്ത ഡോക്ടർ

text_fields
bookmark_border
Shiyas Karim Engagement Pic Went Viral
cancel

ഭിനേതാവും റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം വിവാഹിതനാകുന്നു.രഹ്നയാണ് വധു. ദന്ത ഡോക്ടറാണ്.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു വിവാഹനിശ്ചയം. അതുകഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

'എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം' എന്ന കുറിപ്പോടെ രഹ്നയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേളി മാണി, ഭർത്താവും നടനുമായ ശ്രീനീഷ് അരവിന്ദ് എന്നിങ്ങനെ നിരവധി പേർ ആശംസയുമായി എത്തിയിട്ടുണ്ട്.

അതേസമയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി പരാതി നൽകിയിട്ടുണ്ട്. ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Shiyas Kareem
News Summary - Shiyas Kareem Engagement Pic Went Viral
Next Story