Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിലക്കുന്നെങ്കിൽ അവര്‍ വിലക്കട്ടെ, ഒരു ലിസ്റ്റ് ഞങ്ങളും വെക്കും'; ഷെയ്ൻ- ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

text_fields
bookmark_border
Shine  Tom Chacko  React  About Shane Nigam And Sreenatha bhasi Ban
cancel

താരങ്ങളായ ഷെയ്ന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ജോലി ചെയ്യുന്നവരെ എല്ലാ കാലത്തും വിലക്കാൻ പറ്റില്ലെന്നും വിലക്കുന്നതിൽകൂടുതൽ എന്താണ് സംഭവിക്കുകയെന്നും നടൻ ചോദിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ‘ലൈവ്’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കുകയാണെങ്കിൽ അവര്‍ വിലക്കട്ടെ. അതില്‍ കൂടുതല്‍ എന്താണ് സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല'- ഷൈൻ പറഞ്ഞു.

'സസ്പെൻഷനൊക്കെ കൊടുക്കാം. എന്നാൽ കാലാകാലം ആരേയും വിലക്കാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ ജോലി ചെയ്തിട്ട് കാശ് കിട്ടാത്തവരുടെ ലിസ്റ്റ് ഞങ്ങളും വെക്കും'- താരം കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ ഏപ്രില്‍ 25 നാണ് താരങ്ങളായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shine Tom Chacko React About Shane Nigam And Sreenatha bhasi's Ban
Next Story