Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അടി'യുമായി ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും എത്തുന്നു; ടീസറും റിലീസ് ഡേറ്റും പ്രഖ്യാപിച്ച് ദുൽഖർ

text_fields
bookmark_border
Shine Tom Chacko And Ahaana Krishna Movie  Adi Movie Teaser And Releasing date Out
cancel

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലേക്കെത്തും. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ രസകരമായ ടീസറിലൂടെയാണ് റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ് എന്നിവരാണ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ്, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പി ആർ ഓ : പ്രതീഷ് ശേഖർ, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shine Tom Chacko And Ahaana Krishna Movie Adi Movie Teaser And Releasing date Out
Next Story