Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസിനിമ വിട്ടതിന് ശേഷം...

സിനിമ വിട്ടതിന് ശേഷം ഹെയർഡ്രെസ്സറായി ജോലി ചെയ്തു, എസ്‌.എസ്‌.സിയിൽ പരാജയപ്പെട്ടത് റെസ്യൂമെയിൽ ചേർത്തു -ശിൽപ ശിരോദ്കർ

text_fields
bookmark_border
silpa
cancel
camera_alt

ശിൽപ ശിരോദ്കർ

1989ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശിൽപ ശിരോദ്കർ. നിരവധി ഹിറ്റുകൾ സമ്മാനിച്ചെങ്കിലും 2000ൽ, ഗജ ഗാമിനി എന്ന ചിത്രത്തിനുശേഷം ശിൽപ അഭിനയത്തിൽനിന്ന് പിൻവാങ്ങി. ബാങ്കർ അപരേഷ് രഞ്ജിത്തിനെ വിവാഹം കഴിച്ച്, വിദേശത്തേക്ക് മാറി. ആദ്യം നെതർലാൻഡ്‌സിലേക്കും പിന്നീട് ന്യൂസിലൻഡിലേക്കും.

ഗൗഹർ ഖാനുമായി മനോരഞ്ജൻ എന്ന പോഡ്‌കാസ്റ്റിൽ ശിൽപ ശിരോദ്കർ നടത്തിയ ഒരു സംഭാഷണത്തിൽ ശ്രദ്ധയിൽപ്പെടാത്ത തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ന്യൂസിലൻഡിൽ താമസിക്കുന്ന സമയത്ത് സ്വയം തിരക്കായിരിക്കാൻ വേണ്ടി ഹെയർഡ്രെസ്സിങ് കോഴ്‌സ് ചെയ്തു. അഭിനയ ജീവിതവുമായി അടുത്ത ബന്ധമുള്ള ഒന്നായിരുന്നു അത്. കോഴ്‌സിന് ശേഷം രണ്ട് മാസം ഒരു സലൂണിൽ ജോലി ചെയ്തു. എന്നാൽ, ജോലി അത്ര ലളിതമായിരുന്നില്ല.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. ഹെയർഡ്രെസ്സർ ജോലി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഭർത്താവിന് വാരാന്ത്യങ്ങളിൽ അവധി ലഭിക്കുമ്പോൾ അതേ ദിവസങ്ങളിൽ ഞാൻ ജോലി ചെയ്യണമായിരുന്നു. പരസ്പരം അറിയാൻ ഞങ്ങൾക്ക് സമയം ആവശ്യമായിരുന്നു. അതിനാൽ ഈ ജോലി അനുയോജ്യമല്ലെന്ന് എനിക്ക് തോന്നി.

അങ്ങനെ ആ ജോലി ഉപേക്ഷിച്ചു. അടുത്തതായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഭർത്താവ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. 'എന്റെ റെസ്യൂമെ ഉണ്ടാക്കൂ' എന്ന്. അദ്ദേഹം എന്നോട് ചോദിച്ചു എന്താണ് അതിൽ കൊടുക്കേണ്ടത്. ഞാൻ പറഞ്ഞു. 'കള്ളം പറയരുത്—സത്യം മാത്രം ഉൾപ്പെടുത്തുക. എസ്‌.എസ്‌.സി പരാജയപ്പെടുകയും എന്റെ സിനിമാ ജോലി ഉപേക്ഷിച്ചതും കൊടുക്കുക. കുറച്ച് ജോലികൾക്ക് അപേക്ഷിച്ചു. ഒരേ ദിവസം രണ്ട് അഭിമുഖങ്ങൾക്ക് പോയി. ഒരു സിനിമാ രംഗം പോലെ രണ്ട് അപ്പോയിന്റ്മെന്റ് ലെറ്ററുകളുമായി തിരിച്ചെത്തി!

ജോലിയിൽ പ്രവേശിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആ നിമിഷം മുതൽ ഞങ്ങളുടെ ജീവിതം മാറി. എനിക്ക് ഒരു ദിവസം മൂന്ന് തവണ ഇൻസുലിൻ ഉണ്ടായിരുന്നു. 20 കിലോ കുറഞ്ഞു. എപ്പോഴും എനിക്ക് കൊക്കോ ബട്ടറിന്റെ മണം അനുഭവപ്പെടുന്ന പോലെയായിരുന്നു. ആരോഗ്യ വെല്ലുവിളികൾക്കിടയിലും ഞാൻ ഗർഭകാലത്തും ജോലി തുടർന്നു. ഒടുവിൽ മകൾ അനുഷ്ക എത്തിയ ആ നിമിഷം മുതൽ ഞങ്ങളുടെ ജീവിതം മാറിത്തുടങ്ങി’- ശിൽപ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood StarEntertainment NewsHairdressing salonsBollywood
News Summary - Shilpa Shirodkar worked as a hairdresser in New Zealand after leaving Bollywood
Next Story