Begin typing your search above and press return to search.
exit_to_app
exit_to_app
Shilpa Shetty
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎന്നെ കാണു​േമ്പാൾ...

എന്നെ കാണു​േമ്പാൾ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്​? ചോദ്യങ്ങളോട്​ മുഖം തിരിച്ച്​ ശിൽപ ഷെട്ടി

text_fields
bookmark_border

മുംബൈ: നീലചിത്ര നിർമാണ ​വിതരണ കേസിൽ ഭർത്താവ്​ രാജ്​ കുന്ദ്ര അറസ്റ്റിലായത്​ മുതൽ എല്ലാവരുടെയും ശ്രദ്ധ​ാകേന്ദ്രമായിരുന്നു ബോളിവുഡ്​ താരം ശിൽപ ഷെട്ടി. ഭർത്താവിന്‍റെ അറസ്റ്റുമായി ബന്ധ​െപ്പട്ട്​ നിരവധി പ്രതികരണങ്ങളും താര​ത്തി​േന്‍റതായി പുറത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം രാജ്​ കുന്ദ്രയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യ​ങ്ങളോടും മുഖം തിരിക്കുകയായിരുന്നു താരം.

രാജ്​ കുന്ദ്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്​ 'എന്നെ കാണ​ു​േമ്പാൾ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്​' എന്ന മറുപടിയായിരുന്നു ശിൽപ നൽകിയത്​​. 'ഞാൻ രാജ്​ കുന്ദ്രയാണോ? എന്നെ കാണു​േമ്പാൾ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്​​? അപ്പോൾ ഞാൻ ആരാണ്​' -എന്നായിരുന്നു ശിൽപയുടെ മറുപടി.

'ഒരു​ സെലിബ്രിറ്റിയെന്ന നിലയിൽ നിങ്ങൾ ഒരിക്കലും ഒരിക്കലും പരാതിപ്പെടരുതെന്ന്​ വിശ്വസിക്കുന്നു. അത്​ വിശദീകരിക്കേണ്ടതിന്‍റെയും ആവശ്യമില്ല. ഇതാണ്​ എന്‍റെ ജീവിതത്തിന്‍റെ തത്വശാസ്​ത്രം' -ശിൽപ കൂട്ടിച്ചേർത്തു.

​നേരത്തേ നീലിചിത്ര നിർമാണവുമായി തനിക്ക്​ യാതൊരു ബന്ധമില്ലെന്നും രാജ്​ കുന്ദ്രയുടെ ഇത്തരം പ്രവൃത്തികളെക്കുറിച്ച്​ അറിയില്ലെന്നും ശിൽപ പൊലീസിന്​ മൊഴി നൽകിയിരുന്നു. സെപ്​റ്റംബർ 17നാണ്​ നീലചിത്ര നിർമാണ കേസിൽ രാജ്​ കുന്ദ്രക്കും കൂട്ടാളികൾക്കുമെതിരെ ഡൽഹി പൊലീസ്​ ക്രൈം ബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചത്​. ദിവസങ്ങൾക്ക്​ മുമ്പ്​ കേസിൽ രാജ്​ കുന്ദ്രക്ക്​ ജാമ്യം ലഭിച്ചിരുന്നു.

Show Full Article
TAGS:porn racket case Shilpa Shetty Raj Kundra Bollywood 
News Summary - Shilpa Shetty refused to answer any question related to Raj Kundra asks If She looks like Raj Kundra
Next Story