Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാന്റെ സെറ്റിനെ കുറിച്ച് പ്രചരിക്കുന്നത് തെറ്റ്; നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് ഷെഹനാസ്

text_fields
bookmark_border
Shehnaaz Gill React to Salman Khan have a rule against girls wearing low necklines on sets
cancel

നടൻ സൽമാൻ ഖാന്റെ സെറ്റിൽ വസ്ത്രധാരണത്തിന് യാതൊരുവിധ നിബന്ധനകളുമില്ലെന്ന് നടി ഷെഹനാസ് ഗിൽ. സൽമാൻ ഖാൻ ചിത്രമായ 'കിസി ക ഭായ് കിസി കി ജാനി'ന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് സൽമാന്റെ സെറ്റിൽ വസ്ത്രധാരണത്തിന് പ്രത്യേകം നിയമമുണ്ടെന്ന് നടി പലക്ക് തിവാരി പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഷെഹനാസിന്റെ വെളിപ്പെടുത്തൽ.

'ഒരിക്കലും അങ്ങനെയല്ല. വസ്ത്രധാരണത്തിൽ നിബന്ധനകളൊന്നുമില്ല. സൽമാൻ സാർ എപ്പോഴും പ്രചോദിപ്പിക്കുകയും കരിയർ മെച്ചപ്പെടുത്താനുമാണ് പറയുന്നത്. ബിഗ് ബോസിലേത് പോലെയാണ് സാർ സെറ്റിലും. യാതൊരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല- ഷെഹ്നാസ് പറഞ്ഞു

എപ്പോഴും നല്ല ഉപദേശം നൽകി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു. കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്നോട് എപ്പോഴും പറയാറുള്ളത്. എല്ലാവരോടും വളരെ കാര്യമായിട്ടാണ് പെരുമാറുന്നത്. വളരെ രസകരമാണ് സൽമാൻ സാറിന്റെ സെറ്റ്'- ഷെഹ്നാസ് കൂട്ടിച്ചേർത്തു.

സെറ്റിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് സൽമാൻ ഖാന് നിർബന്ധമുണ്ടെന്നാണ് പലക് ഒരു അഭിമുഖത്തിൽ പറഞ്ഞത്. സെറ്റിൽ കഴുത്ത് ഇറങ്ങി വസ്ത്രങ്ങൾ അദ്ദേഹം അനുവദിക്കില്ലെന്നും പലർക്കും സൽമാന്റെ സെറ്റിനെ കുറിച്ച് ധാരണയില്ലെന്നും നടി പറഞ്ഞു. പലകിന്റെ വാക്കുകൾ സൽമാനെതിരെ വലിയ വിമർശനം ഉയർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shehnaaz Gill React to Salman Khan have a rule against girls wearing low necklines on sets
Next Story