'അവൾ രണ്ട് വർഷത്തിൽ കൂടുതൽ ജീവിക്കില്ല': ഹൃദ്രോഗം കണ്ടെത്തിയതിന് ശേഷമുള്ള മധുബാലയുടെ അവസാന വർഷങ്ങളെക്കുറിച്ച് സഹോദരി മധുർ ഭൂഷൺ
text_fieldsഅദൃശ്യ സൗന്ദര്യവും കാലാതീതമായ പ്രകടനങ്ങളും കൊണ്ട് തന്‍റേതായ മുദ്ര പതിപ്പിക്കുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഭിനേത്രിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. എന്നാൽ ജനശ്രദ്ധയിൽ നിന്ന് അകന്ന് അവരുമായി ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം അറിയുന്ന തന്നോട് തന്നെയുള്ള മറ്റൊരു പോരാട്ടത്തിലായിരുന്നു അവർ. മധുബാലയുടെ സഹോദരി മധുർ ഭൂഷൺ തന്‍റെ സഹോദരിക്കുണ്ടായ അസുഖത്തെക്കുറിച്ച് ഓർമിക്കുകയാണ്. പല്ല് തേക്കുന്നതിനിടയിൽ രക്തം തുപ്പിയതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ ഹൃദയത്തിൽ ദ്വാരം (വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്) ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ആപ വളരെ ആരോഗ്യവതിയും സുന്ദരിയുമായതിനാൽ ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആരോഗ്യത്തെ വകവെക്കാതെ ജോലി തുടർന്നു. കൂടുതൽ സിനിമകളിൽ ഒപ്പിട്ടു. അവള്‍ തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്നു. മധുർ ഭൂഷൺ
പറഞ്ഞു. മുഗള്‍ ഇ ആസാമിന്റെ തിരക്കേറിയ ചിത്രീകരണത്തിനിടയില്‍ പോലും അവള്‍ ക്ഷീണം മൂലം ബോധരഹിതയായിരുന്നു
രോഗ ബാധിതയായിരുന്നതിനാൽ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചപ്പോഴും അതൊന്നും കാര്യമാക്കാതെ 1960ല്‍ അവര്‍ വിവാഹിതരായി. ഏകദേശം 10 ദിവസത്തിന് ശേഷം ഭർത്താവായ കിഷോര്‍ ഭയ്യ മധുവിനെ ലണ്ടനിലേക്ക് കൊണ്ടുപോയി. അവളുടെ ഹൃദയം പോയി, അവള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ല' എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് 1969 ഫെബ്രുവരി 23 നാണ് മധുബാല മരിക്കുന്നത്. 36 വയസ്സ് തികഞ്ഞ് വെറും ഒമ്പത് ദിവസം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത മരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.